ചൗക്കി: ജിസിസി കെഎംസിസി ചൗക്കി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാഹരിച്ച ചികിത്സാ സഹായത്തിനും ഭവന നിര്‍മാണത്തിനുമുള്ള ഫണ്ട് കൈമാറി.
മുസ്ലിം ലീഗ് ചൗക്കി ശാഖാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ വെച്ച് കെഎംസിസി ചൗക്കി മേഖല പ്രസിഡന്റ് കുഞ്ഞാമു കീസൂര്‍ മുസ്ലിം ലീഗ് ചൗക്കി ഭാരവാഹികള്‍ക്ക് ഫണ്ട് കൈമാറിയത്.. പ്രവാസി സമൂഹത്തിന്റെ സഹകരണവും കാരുണ്യവും നാട്ടിലെ നിര്‍ധന കുടുംബങ്ങള്‍ക്ക്ആശ്വാസമാകുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണെന്നും
സാമൂഹിക പ്രതിബദ്ധതയോടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജിസിസി കെഎംസിസി ചൗക്കി മേഖലാ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃക പരമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കരീം ചൗക്കി പറഞ്ഞു..
13ആം വാര്‍
ഡ് പ്രസിഡന്റ് ശുകൂര്‍ മുക്രി, 14 ആം വാര്‍ഡ് പ്രസിഡന്റ് അഷ്റഫ് കുളങ്കര, ജനറല്‍ സെക്രട്ടറി സിറാജ് പോസ്റ്റ്, സത്താര്‍ ചൗക്കി,മുഹമ്മദ് മുക്രി,യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി അല്‍ത്താഫ്,എസ്,എച്ച്, ഹമീദ്, സുലൈമാന്‍ തോരവളപ്പ്,സകീര്‍ കെ കെ,സമീര്‍ കെ കെ പുറം,സിനാന്‍ ഖത്തര്‍, മുനീര്‍,സുലൈമാന്‍
തുടങ്ങിയവര്‍ സംബന്ധിച്ചു….
ചികിത്സാ-ഭവന നിര്‍മാണ ഫണ്ട് കൈമാറി




