മൊഗ്രാല്‍ പുത്തൂര്‍ : ഖല്‍ബിലുണ്ട് എന്റെ നബി എന്ന ശീര്‍ഷകത്തില്‍ കോട്ടക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് മൈമന്‍ കാമ്പസ് മീലാദ് ഫെസ്റ്റിന് പ്രൗഢമായ തുടക്കം.എസ്.ജെ.എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റസാഖ് സഖാഫി ഉദ്ഘാടനം ചെയ്തു.പ്രവാചകര്‍ മുഹമ്മദ് നബി ജീവിതം പിന്തുടര്‍ന്ന് ജീവിക്കുന്നവരാണ് മുസ്ലിമീങ്ങള്‍ മുത്ത് നബി തന്റെ 23 വര്‍ഷത്തെ പ്രബോധന കാലത്ത് പഠിപ്പിച്ചത് പൂര്‍ണാര്‍ത്ഥത്തില്‍ പഠിച്ച പണ്ഡിതന്മാരാണ് ഇന്ന് സമൂഹത്തിന് അത് ഉല്‍ബോധിപ്പിക്കുന്നത്.മതവിശ്വാസികളോട് പറയുന്ന കാര്യത്തെ ചോദ്യം ചെയ്ത് പൊതുസമൂഹത്തില്‍ പ്രസ്താവന ഇറക്കുന്നവര്‍ ഒരു ചെറു സംഘത്തിന്റെ കൈയ്യടി നേടിയേക്കാം,അതേസമയം വലിയൊരു വിഭാഗം വിശ്വാസികള്‍ക്കിടയില്‍ ഇളഭ്യരാകുന്നത് അവര്‍ തിരിച്ചറിയാതെ പോകുന്നു.മീലാദിന്റെ മഹത്വവും പ്രവാചകനോടുള്ള സ്‌നേഹവും വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉദ്ഘാടന സമ്മേളനത്തില്‍ ചര്‍ച്ചയായി.
പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് ബദറുദ്ദീന്‍ അല്‍ ഹാദി നേതൃത്വം നല്‍കി.സ്വാഗതം സംഘം കണ്‍വീനര്‍ ജമാല്‍ കെ കെ സ്വാഗതം പറഞ്ഞു.ഫസല്‍ എസ്.എ പറപ്പാടി അധ്യക്ഷത വഹിച്ചു.അബ്ദുല്‍ സലാം സഅദി ബദ്രിയ നഗര്‍ മുഖ്യപ്രഭാഷണം നടത്തി.അബ്ദുല്‍ കരീം മുസ്ലിയാര്‍,നൗഷാദ് മൈമനി ദേശാംകുളം,ജവാദ് റസ്വി മൊഗ്രാല്‍ പുത്തൂര്‍ ആശംസ പ്രഭാഷണം നടത്തി.താഹിര്‍ ഹാജി ത്വയ്ബ,ബി കെ മൊയ്തു ഹാജി,റഫീഖ് ഹാജി,അഷറഫ് ഹാജി,ഹകീം ഹാജി മഠത്തില്‍,ഷഫീഖ് തട്ടാര്‍ മൂല,രിഫായി ബി കെ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.രണ്ട് ദിവസങ്ങളില്ലായി നടക്കുന്ന മീലാദ് ഫെസ്റ്റ് ഞായറാഴ്ച്ചയോടെ സമാപിക്കും. ഒന്നാം ദിനം അല്‍ മദ്‌റസത്തുസ്സുന്നിയ്യ വിദ്യാര്‍ത്ഥികളുടെ കലാമത്സരങ്ങളും രണ്ടാം ദിനം ദര്‍സ് വിദ്യാര്‍ത്ഥികളുടെ വിദ്യാര്‍ത്ഥികളുടെ കലാ മത്സരങ്ങളും നടക്കും.
(കോട്ടക്കുന്ന് മര്‍കസ് മൈമന്‍ മീലാദ് ഫെസ്റ്റ് എസ്.ജെ.എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റസാഖ് സഖാഫി ഉദ്ഘാടനം ചെയ്യുന്നു) ?




