43
മംഗളൂരു: ബുള്ളറ്റ് ഡിവൈഡല്‍ ഇടിച്ച് മറിഞ്ഞ് മലയാളികളായ വിദ്യാര്‍ഥികള്‍ മരിച്ചു. കയ്യൂര്‍ പാലോത്തെ കെ ബാബുവിന്റെയും രമയുടെയും മകന്‍ ധനുര്‍വേദ്(19), പിണറായി പാറപ്രത്തെ ശ്രീജിത്തിന്റെയും കണ്ണൂര്‍ എ കെ ജി ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ബിന്ദുവിന്റെയും മകന്‍ ടി എം സംഗീര്‍ത്ത്(19), എന്നിവരാണ് മരിച്ചത്. ഷിബിനാ(19)ണ് പരിക്കേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മംഗളൂരു കെ പി ടി ക്ക് സമീപമാണ് അപകടം. കുണ്ടിക്കാനയില്‍ നിന്ന് നഗരത്തിലേക്ക് പോവുകയായിരുന്നു മൂവരും. രണ്ടുപേര്‍ അപകട സ്ഥലത്ത് വച്ച തന്നെ മരണപ്പെട്ടു. അപകടത്തില്‍പ്പെട്ടവര്‍ മംഗളൂരുവിലെ സ്വകാര്യ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥികള്‍ ആണെന്നാണ് വിവരം.