ഉദുമ ആയുഷ് യോഗ ക്ലബിന്റെ നേതൃത്വത്തില്‍ ഉദുമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ ചന്ദ്രന്‍ നാലാം വാതുക്കല്‍ ആഘേഷം ഉദ്ഘാടനം ചെയ്തു.

ഉദുമ ഗ്രാമ പഞ്ചായത്തിലെ ആയുഷ് യോഗ ക്ലബിന്റെ നേതൃത്വത്തില്‍ ഉദുമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ ചന്ദ്രന്‍ നാലാം വാതുക്കല്‍ ആഘേഷം ഉദ്ഘാടനം ചെയ്തു. സ്ഥലം മാറി പോയ ഉദുമ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി രതീഷിന് യാത്രയയപ്പും നല്‍കി. ആയുഷ് യോഗ ക്ലബംഗം രമ ടിച്ചര്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മംഗള ടീച്ചര്‍, പഞ്ചായത്തംഗങ്ങളായ പ്രമീള കെ, കരിം നാലാംവാതുക്കല്‍, കാപ്പില്‍ മുഹമ്മദ് ഷിയാസ്, ജിഎച്ച്എസ്എസ് ഉദുമ പിടിഎ പ്രസിഡന്റ് കെ വി രഘുനാഥന്‍, ഡോ: ഗൗതം, യോഗാ പരിശീലകന്‍ വി പ്രമോദ് എന്നിവര്‍ സംസാരിച്ചു. ഉദുമ ഹോമിയോ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷഫ്ന മൊയ്തു സ്വാഗതവും ആയുഷ് യോഗ ക്ലബംഗം മുരളി പള്ളം നന്ദിയും പറഞ്ഞു. തുടര്‍ന്ന് യോഗ പഠിതാക്കളും പരിശീലനം നേടിയവരും കുടുംബാംഗങ്ങളും ചേര്‍ന്ന് വിവിധ കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. ഇതിനു പുറമെ യോഗയുമായി ബന്ധപെട്ട മത്സരങ്ങളുമുണ്ടായിരുന്നു.
യോഗ പഠിതാക്കള്‍ തിരുവാതിരയും അവതരിപ്പിച്ചു. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ നടത്തിയ ആഘോഷത്തില്‍ നൂറ്റിയമ്പതോളം പേര്‍ പങ്കെടുത്തു.

Scroll to Top