Home National കടുപ്പിച്ച് ഇന്ത്യ; പാക് വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും അനുമതി നിഷേധിക്കാന്‍ ആലോചന

കടുപ്പിച്ച് ഇന്ത്യ; പാക് വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും അനുമതി നിഷേധിക്കാന്‍ ആലോചന

by KCN CHANNEL
0 comment

ശ്രീനഗര്‍: പാക്കിസ്ഥാനെതിരേ നടപടി കടുപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും അനുമതി നിഷേധിക്കാനാണ് ആലോചന.പാക് വിമാനങ്ങള്‍ക്ക് ഇന്ത്യ വഴി പറക്കാനുള്ള അനുമതി നിഷേധിക്കും. ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാക് കപ്പലുകള്‍ അടുക്കുന്നതും തടഞ്ഞേക്കും. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാക്കിസ്ഥാനെതിരേ നടപടികള്‍ കടുപ്പിച്ചിരുന്നു. സിന്ധു നദീജല കരാര്‍ മരവിപ്പിക്കുന്നത് അടക്കമുള്ള നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്. ഇതിന് പിന്നാലെ പാക് വ്യോമമേഖലയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചിരുന്നു.

You may also like

Leave a Comment