Home Kerala വിഴിഞ്ഞം വിജിഎഫ് കരാര്‍ ഒപ്പിട്ടു

വിഴിഞ്ഞം വിജിഎഫ് കരാര്‍ ഒപ്പിട്ടു

by KCN CHANNEL
0 comment

ചരിത്ര മുഹൂര്‍ത്തം: വിഴിഞ്ഞം വിജിഎഫ് കരാര്‍ ഒപ്പിട്ടു; തുറമുഖത്തിന്റെ കമ്മീഷനിങ് ഉടന്‍; കേന്ദ്രത്തിനെതിരെ മന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമയം ലഭിക്കുന്നതിന് അനുസരിച്ച് ഉടന്‍ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് നടത്തുമെന്ന് മന്ത്രി വിഎന്‍ വാസവന്‍
തിരുവനന്തപുരം: വന്‍ വിവാദങ്ങള്‍ക്ക് ഒടുവില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് വായ്പയായി നല്‍കുന്ന 817 കോടി രൂപയുടെ വി ജി എഫ് കരാര്‍ ഒപ്പിട്ടു. 2 കരാറുകളിലാണ് കേരളത്തിന് വേണ്ടി ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഒപ്പിട്ടത്. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള ത്രികക്ഷി കരാറും തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം ലാഭവിഹിതം കേന്ദ്ര സര്‍ക്കാരുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിലുമാണ് ഒപ്പുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമയം ലഭിക്കുന്നതിന് അനുസരിച്ച് ഉടന്‍ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് നടത്തുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ വിമര്‍ശിച്ചു.

വിജിഎഫ് തുക വായ്പയായി അനുവദിച്ച കേന്ദ്ര നിലപാടിനെ ഇന്നും സംസ്ഥാനം വിമര്‍ശിച്ചു. സാധാരണഗതിയില്‍ ഇത്തരം പദ്ധതികള്‍ക്ക് ഗ്രാന്റ് ആയാണ് വിജിഎഫ് നല്‍കാറുള്ളതെന്നും കേന്ദ്രത്തോട് കേരളം ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും ഇനിയും കാത്ത് നിന്ന് സമയം കളയാനില്ലാത്തത് കൊണ്ടാണ് കരാര്‍ ഒപ്പിടുന്നതെന്നും മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. വിജിഎഫ് കരാറില്‍ ഒപ്പിട്ടത് ചരിത്ര മുഹൂര്‍ത്തമാണെന്നും മന്ത്രി പ്രതികരിച്ചു.
റോഡ് കണക്ടിവിറ്റി റെയില്‍ കണക്ടിവിറ്റി എന്നിവയ്ക്ക് വേണ്ടി യുദ്ധകലാടിസ്ഥാനത്തില്‍ നടപടികള്‍ നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ സഹായം കിട്ടുമെന്ന് വീണ്ടും പ്രതീക്ഷിക്കുകയാണ്. 2028-ഓടെ റോഡ്, റെയില്‍ കണക്ടിവിറ്റി പൂര്‍ത്തിയാക്കും. അപ്പോഴാണ് വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ണമായും ലക്ഷ്യത്തിലെത്തുക. ലോക ഭൂപടത്തിന്റെ ഉന്നതങ്ങളില്‍ ഇതിനോടകം വിഴിഞ്ഞമെത്തിയെന്നും അദ്ദേഹം പറഞ്ഞു.

You may also like

Leave a Comment