മഹാത്മ അയ്യങ്കാളി സാമൂഹ്യ വിപ്ലവത്തിന്റെ സൂര്യതേജസും കേരളീയ ചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായവും ആയിരുന്നുവെന്ന് സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി യു സി രാമന്‍ അഭിപ്രായപ്പെട്ടു
സംസ്ഥാന ദളിത് ലീഗ് കമ്മിറ്റി കാസര്‍ഗോഡ് നടത്തിയ അയ്യങ്കാളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം
അടിമത്വത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിക്കാന്‍ അറിവും പോരാട്ടവീര്യവും അത്യാവശ്യമാണെന്ന് പട്ടിക വിഭാഗം ജനങ്ങളെ ബോധ്യ പെടുത്തിയ മഹാനായിരുന്നു അയ്യങ്കാളി
വഴി നടത്താനോ പഠിക്കാനോ മാന്യമായി വസ്ത്രം ധരിക്കാനോ പോലും പറ്റാത്ത ഒരു ഇരുണ്ട കാലത്താണ് അയ്യങ്കാളി പോരാട്ടത്തിന്റെ തീപ്പന്തമായി ഉയര്‍ന്നുവന്നത്
അദ്ദേഹം നടത്തിയ വില്ലു വണ്ടി യാത്ര അന്നത്തെ മേലാളന്മാര്‍ക്ക് നേരെ ഉണ്ടായ ഒരു സിംഹഗര്‍ജ്ജനമായിരുന്നുവെങ്കില്‍ ഞങ്ങളെ കുട്ടികള്‍ക്ക് പഠിപ്പില്ലെങ്കില്‍ നിങ്ങളുടെ പാടത്തേക്ക് ഇല്ല എന്ന് പറഞ്ഞുകൊണ്ട് അടിസ്ഥാന വര്‍ഗ്ഗത്തെ സംഘടിപ്പിച്ചുകൊണ്ട് നടത്തിയ ക്ഷോഭം . ഇന്ത്യയിലെ ആദ്യത്തെ കര്‍ഷക പ്രക്ഷോഭമാണ്
പട്ടിക വിഭാഗം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഗ്രാന്‍ഡും അലവന്‍സും വിതരണം ചെയ്യാതെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്ന് പട്ടിക വിഭാഗം വിദ്യാര്‍ഥികളെ മാറ്റിനിര്‍ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് കഴിഞ്ഞ പിണറായി ഗവണ്‍മെന്റ് നടത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ദളിത സംസ്ഥാന പ്രസിഡണ്ട് ഇ പി ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ CP ശശിധരന്‍ മണലായ സ്വാഗതം പറഞ്ഞു ……………. തുടങ്ങിയവര്‍ പ്രസംഗിച്ചു
സമൂഹത്തിന്റെ നാനാ തുറയിലും ഉള്ള പ്രതിഭകളെ ചടങ്ങില്‍ ആചരിച്ചു
കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി MLA വിവിധ തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വര്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി.
തുളസീധരന്‍ പള്ളിക്കര അയ്യങ്കാളി അനുസ്മരണ പ്രഭാഷണം നടത്തി.ജില്ലാ ദളിത് ലീഗ് പ്രസിഡന്റ് രാജു കൃഷ്ണ കാസര്‍ഗോഡ് പതാക ഉയര്‍ത്തി.
ചടങ്ങില്‍ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി AB ഷാഫി ,മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് മാഹിന്‍ കോളോത്ത്,ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്ത അജക്കോട്,സ്റ്റേറ്റ് ദളിത് ലീഗ് വൈസ് പ്രസിഡണ്ട് മാരായ സോമന്‍ പുതിയാത്ത്,സുധാകരന്‍ കുന്നത്തൂര്‍,സെക്രട്ടറിമാരായകലാഭവന്‍ രാജു,ചന്ദ്രന്‍ വയനാട് ജില്ലാ പ്രസിഡണ്ടുമാരായ കെ സി ശ്രീധരന്‍,വിജയന്‍ ഏലംകുളം,രവി കോങ്ങാട്,പ്രേമന്‍ കണ്ണൂര്‍,സുനില്‍ വയനാട്,അഡ്വക്കറ്റ് ബാലകൃഷ്ണന്‍ തൃശ്ശൂര്‍,സജി സദാശിവന്‍,സെക്രട്ടറിമാരായ രമേശന്‍ എരിപ്രം ,കെ എ രാമന്‍,ബാബു വട്ടപ്പാറ , R ഷാജി,പ്രവര്‍ത്തകസമിതി അംഗങ്ങളായ ഹരിദാസന്‍ കൊടുവള്ളി,സി ബി ശ്രീധരന്‍,പ്രഭാകരന്‍ വേങ്ങര എന്നിവര്‍ സംസാരിച്ചു.വിവിധ കലാവിരുന്നും ജനപ്രതിനിധികളേയും പ്രതിമകളെയും ആദരിച്ചു.ചടങ്ങിന് കാസര്‍കോട് ജില്ല ജനറല്‍ സെക്രട്ടറി ഐ ലക്ഷ്മണ നന്ദി പറഞ്ഞു.




