കാസറഗോഡ് : മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ നാമധേയത്തില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനവും തൊഴില്‍ പരിശീലന കേന്ദ്രവും ആരംഭിക്കുവാന്‍ തീരുമാനിച്ചതായി ചെര്‍ക്കളം അബ്ദുള്ളയുടെ നാമധേയത്തില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക സാംസ്‌കാരിക സംഘടനയായ ചെര്‍ക്കളം അബ്ദുല്ല ഫൗണ്ടേഷന്‍ കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ നാസര്‍ ചെര്‍ക്കളവും ജനറല്‍ സെക്രട്ടറി ബി അഷ്‌റഫും അറിയിച്ചു.
ഇന്നലെ മേല്‍പറമ്പ് ഗോള്‍ഡന്‍ ബേക്കറി റെസ്റ്റോറന്റ് ഹാളില്‍ ചേര്‍ന്ന 2026-28 വര്‍ഷത്തേക്കുള്ള പുതിയ കേന്ദ്ര കമ്മറ്റിയുടെ ആദ്യ യോഗമാണ് സര്‍ക്കാര്‍ അംഗീഗരത്തോടെയുള്ള പുതിയ സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കാന്‍ തീരുമാനിച്ചത്.
യോഗം ഹാജി മുഹമ്മദ് അബ്ദുള്‍ ഖാദര്‍ ചെമ്പിരിക്ക ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നാസര്‍ ചെര്‍ക്കളം അദ്ധ്യക്ഷം വഹിച്ചു.
ജനറല്‍ സെക്രട്ടറി ബി.അഷ്‌റഫ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ അഷ്‌റഫ് മൊവ്വല്‍, വൈസ് ചെയര്‍മാന്‍മാരായ സെഡ് എ മൊഗ്രാല്‍, അബ്ദുള്‍ഖാദര്‍ ഹാജി ആദൂര്‍, സിഎച്ച് ബടക്കേക്കര, സെക്രട്ടറിമാരായ കബീര്‍ ചെര്‍ക്കളം, സാബിറ എവറസ്റ്റ്, ശരീഫ് സാഹിബ് എന്നിവര്‍ പ്രസംഗിച്ചു.




