‘കൂട്‌ലു ബയലു ഗംഗെ ഗ്രാമോത്സവം’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി മധൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാനു പ്രകാശ് ഉദ്ഘാടനം ചെയ്തു.
അയ്യപ്പ ഭജനാ മന്ദിരത്തിലെ പ്രധാന അര്‍ച്ചകന്‍ പ്രശാന്ത് അടിഗ ദീപം തെളിയിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു. രവീചന്ദ്ര ഗുരുസ്വാമി, ഹരിപ്രസാദ്, ശ്രീധര ഗുരുസ്വാമി, അമ്മുറൈ ചട്‌ല, മാബല്‍ നായ്ക് സൂര്‍ലു, താര്‌നാത്ത് ഗംഗെ, കാസര്‍ഗോഡ് ബിജെപി മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് എന്നിവരടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
വൈകുന്നേരം നടന്ന പരിപാടിയില്‍ മുഖ്യാതിഥികളായി ബിജെപി ജില്ലാ പ്രസിഡന്റ് എം. എല്‍. അശ്വിനി, ബി.എം.എസ് സംസ്ഥാന സെക്രട്ടറി അഡ്വ. മുരളീധരന്‍, വസന്ത ഗുരുസ്വാമി, മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ്ജനി ഷാന്‍ ഭോഗ്, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ് അംഗം പ്രമീള മജല്‍ എന്നിവരും പങ്കെടുത്തു.




