തൃശൂര്‍ മണ്ണുത്തിയിലെ മയൂര ബാറില്‍ പ്രായപൂര്‍ത്തിയാകാത്ത 17-കാരന് മദ്യം നല്‍കിയ സംഭവത്തില്‍ ബാറുടമയ്ക്കെതിരെ പോലീസ് കേസെടുത്തു. ബാറില്‍ വെച്ച് അടിപിടിയുണ്ടാക്കിയ കുട്ടിയെ പോലീസ് പിടികൂടിയപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായത്.
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നല്‍കിയ സംഭവത്തില്‍ തൃശൂരിലെ ബാറുടമയ്ക്കെതിരെ കേസെടുത്തു. തൃശൂര്‍ മണ്ണുത്തി മയൂര ബാറിലാണ് 17-കാരന് മദ്യം നല്‍കിയത്. സംഭവത്തില്‍ മണ്ണുത്തി പോലീസാണ് കേസെടുത്തിരിക്കുന്നത്. മയൂര ബാറില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത 17-കാരന്‍ അടിപിടിയുണ്ടാക്കുകയായിരുന്നു. തുടന്ന് പോലീസ് ഇയാളെ പിടികൂടി പരിശോധിച്ചപ്പോഴാണ് 17 വയസ്സ് മാത്രമാണ് പ്രായമെന്ന് തിരിച്ചറിഞ്ഞത്. ഇതേതുടര്‍ന്ന് കുട്ടിയുടെ അമ്മയും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ നടപടികളിലേക്ക് പോലീസ് കടന്നിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്ക്ക് മദ്യം നല്‍കി: തൃശൂരില്‍ ബാറുടമയ്ക്കെതിരെ കേസ്




