കാസര്‍ഗോഡ്: നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് നഗര്‍ ഖുവ്വത്തുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്രസയിലെ വിദ്യാര്‍ത്ഥികളുടെ 'സുറൂറെ ആലം'വിദ്യാര്‍ത്ഥി ഫെസ്റ്റ് 2026 നബിദിന പരിപാടികള്‍ പ്രൗഢ ഗംഭീരമായി സമാപ്പിച്ചു.നാലു ദിവസം നീണ്ടു നിന്ന പരിപാടികളില്‍ ഓരോ കുട്ടികളും തന്റെ കഴിവുകളുടെ മികവ് തെളിയിച്ചു.ജൂനിയര്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നബി കീര്‍ത്തനങ്ങളും,മദ്ഹ് പാട്ടുകളും,ഇംഗ്ലീഷ്,മലയാളം പ്രസംഗങ്ങളും,ഖുര്‍ആന്‍ പാരായണങ്ങളും,അതു പോലെ കുട്ടികളുടെ കഥ പറച്ചിലും,മദ്ഹ് പാട്ടുകളും സദസ്സിലുള്ളവരുടെ ഹൃദയങ്ങളെ കീഴടക്കി വെച്ചു.ഓരോ മത്സരാര്‍ത്ഥികളുടേയും പരിപാടികള്‍ ഒന്നിനൊന്ന് മെച്ചമായി ജഡ്ജസ് വിലയിരുത്തുകയായിരുന്നു.നാല്‍പത് വയസ്സിന് മുകളിലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പരിപാടികളും ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒന്നായി മാറി.സമസ്ത പൊതു പരീക്ഷയില്‍ അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളില്‍ ടോപ്പ് പ്ലസ്,ഡിക്റ്റിംക്ഷന്‍ മാര്‍ക്കുകള്‍ വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങളും ക്യാഷ് അവാര്‍ഡുകളും നല്‍കുകയും ചെയ്തു.