Home Kerala സ്വര്‍ണവില റെക്കോഡിട്ടു; പവന് 70,000 രൂപ കടന്നു

സ്വര്‍ണവില റെക്കോഡിട്ടു; പവന് 70,000 രൂപ കടന്നു

by KCN CHANNEL
0 comment

സ്വർണ വിപണിയിൽ തുടർന്ന ഇടിവിന് വിരാമമിട്ട് ഇന്ന് വില വർദ്ധിച്ചു. വലിയ പ്രതീക്ഷയിലായിരുന്നു ഉപഭോക്താക്കൾ. എന്നാൽ നാളിതുവരെയുള്ള എല്ലാ റെക്കോഡുകളേയും മറികടക്കുകയാണ് സ്വർണ വില.

കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിലുണ്ടായ ഇടിവ് ഉപഭോക്താക്കൾക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ ഇന്ന് വൻ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായത്. 8,745 രൂപയിൽ നിന്ന് ഗ്രാമിന് 8,770
 രൂപയും, 69,960 രൂപയിൽ നിന്ന് 70,160 രൂപയുമാണ് 22 കാരറ്റ് സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില. 

ഇന്നത്തെ വെള്ളി വില ഗ്രാമിന് 104 രൂപയും കിലോഗ്രാമിന് 1,04,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

You may also like

Leave a Comment