ദുല്‍ഖറിന്റെ ‘ഐ ആം ഗെയിം’ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു, ബുക്കിങ്ങിന് വമ്പന്‍ പ്രതികരണം

ബുക്കിങ്ങിന് വമ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്.
ദുല്‍ഖറിനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലര്‍ ‘ഐ ആം ഗെയിം’ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ഇന്നലെ വൈകുന്നേരം 5 മണിക്ക് ആരംഭിച്ചു. ബുക്കിംഗ് ആരംഭിച്ച നിമിഷം മുതല്‍ വമ്പന്‍ പ്രതികരണമാണ് ചിത്രത്തിന് കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്നെല്ലാം ലഭിക്കുന്നത്. അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു മിനിറ്റുകള്‍ കൊണ്ട് തന്നെ ബുക്ക് മൈ ഷോ ട്രെന്‍ഡിങ്ങിലും ചിത്രം ഇടം പിടിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ ആപ്പുകള്‍ വഴി ചിത്രത്തിന്റെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാം. പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം സെപ്റ്റംബര്‍ 3ന് ആഗോള റിലീസായി എത്തും. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജോം വര്‍ഗീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്ദു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീര്‍ ബാബ, ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്.

കൊച്ചി, തിരുവനന്തപുരം തുടങ്ങി കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം തന്നെ മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. സെപ്റ്റംബര്‍ 3 ന് രാവിലെ 9 മണി മുതല്‍ ചിത്രത്തിന്റെ ഷോകള്‍ കേരളത്തില്‍ ആരംഭിക്കും. വമ്പന്‍ ബോക്‌സ് ഓഫീസ് ഓപ്പണിംഗ് ആണ് ചിത്രം ആഗോള തലത്തിലും കേരളത്തിലും ലക്ഷ്യമിടുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായാണ് ചിത്രം എത്തുക. ഇന്ന് സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് U/A 16+ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.

ചിത്രത്തിന്റെ ട്രെയ്ലര്‍ പാന്‍ ഇന്ത്യന്‍ ശ്രദ്ധയാണ് നേടിയത്. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആക്ഷന്‍, ചേസ്, ത്രില്ലിംഗ് രംഗങ്ങള്‍ നിറഞ്ഞ, ഒരു പക്കാ സ്‌റ്റൈലിഷ് ഫാന്റസി ത്രില്ലര്‍ ആയാണ് ചിത്രം എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും സ്‌റ്റൈലിഷ് ആയ കഥാപാത്രത്തെയാണ് അദ്ദേഹം ഇതില്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങളും വലിയ ഹിറ്റായി മാറി. ‘ഹൈ സ്റ്റേക്ക്‌സ്’ എന്ന പ്രമോ ഗാനവും, ‘മഴവില്ലായേ’, ‘ലൂസര്‍’ എന്നീ ഗാനങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായിട്ടുണ്ട്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് 12.5 കോടി രൂപക്ക് സീ മ്യൂസിക് ആണ് സ്വന്തമാക്കിയത്. ദുല്‍ഖര്‍ സല്‍മാന്റെ 40-ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസായാണ് എത്തുന്നത്.

ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിന്‍, കായദു ലോഹര്‍, കതിര്‍, പാര്‍ത്ഥ് തിവാരി, സംയുക്ത വിശ്വനാഥന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ‘ലോക’യ്ക്ക് ശേഷം വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം, ആര്‍ഡിഎക്‌സ് എന്ന സൂപ്പര്‍ വിജയത്തിന് ശേഷം നഹാസ് ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഐ ആം ഗെയിമിനുണ്ട്’.

ലൈന്‍ പ്രൊഡ്യൂസര്‍ – ബിബിന്‍ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റിംഗ്- ചമന്‍ ചാക്കോ, ആക്ഷന്‍ – അന്‍പറിവ് മാസ്റ്റേഴ്‌സ്, പ്രൊഡക്ഷന്‍ ഹെഡ് – സുജയ് ജെയിംസ്, ദേവദേവന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജയന്‍ ചാലിശ്ശേരി, മേക്കപ്പ് – റോണക്‌സ് സേവ്യര്‍. കോസ്റ്റ്യൂം- മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, അസോസിയേറ്റ് ഡയറക്ടര്‍- രോഹിത് ചന്ദ്രശേഖര്‍. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍, VFX – തൗഫീഖ് – എഗ്വൈറ്റ്, പോസ്റ്റര്‍ ഡിസൈന്‍- ടെന്‍ പോയിന്റ്, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൗണ്ട് മിക്‌സ് – കണ്ണന്‍ ഗണപത്, സ്റ്റില്‍സ്- എസ് ബി കെ, മാര്‍ക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥന്‍, പിആര്‍ഒ- ശബരി.

Scroll to Top