കാസര്‍കോട്: മതിയായ രേഖകള്‍ ഇല്ലാതെ ഥാര്‍ ജീപ്പില്‍ കടത്തുകയായിരുന്ന 18 ലക്ഷം രൂപ പിടികൂടി. എക്സൈസും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ആദൂര്‍, ഗാളിമുഖത്തുവച്ചാണ് പണം പിടികൂടിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. നെക്രാജെ സ്വദേശികളായ യൂസഫ്, റൈസുദ്ദീന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഥാര്‍ ജീപ്പിന്റെ സീറ്റിനു പിന്‍ഭാഗത്തെ പ്ലാറ്റ്ഫോമില്‍ ഒളിപ്പിച്ചു വച്ച നിലയിലാണ് പണം കണ്ടെത്തിയത്.
കാറിലുണ്ടായിരുന്നവരെയും പണവും വാഹനവും ആദൂര്‍ പൊലീസിനു കൈമാറി. കല്ലഗുണ്ടിയില്‍ സ്ഥലം വിറ്റു ലഭിച്ച പണമാണെന്നാണ് കാറില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞതെന്നു എക്സൈസ് സംഘം അറിയിച്ചു. പണവും വാഹനവും കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. കാസര്‍കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി. അരുണ്‍, ആദൂര്‍ എസ്.ഐ തമ്പാന്‍, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ സുധീന്ദ്രന്‍, വി.വി സന്തോഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സിജിന്‍ വിഷ്ണു, ഡ്രൈവര്‍ സുധീര്‍ എന്നിവരാണ് പണം പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
ആദൂരില്‍ ഥാര്‍ ജീപ്പില്‍ കടത്തിയ 18 ലക്ഷം രൂപ പിടികൂടി; സ്വത്തു വിറ്റു കിട്ടിയ പണമെന്ന് ഉടമകള്‍, പണം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ്
50