ബോവിക്കാനം:- ഇരിയണ്ണി ഏ കെ ജി ഗ്രന്ഥാലയം വേറിട്ട നിലയില്‍ ലോക സാക്ഷരതാ ദിനം ആഘോഷിച്ചു. പരിപാടി മജീഷ്യന്‍ വാകോ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെച്ച് ഏറ്റവും മികച്ച വായനക്കാരായ മുതിര്‍ന്ന പൗരന്‍ പി കുഞ്ഞിരാമന്‍ നായരേയും ബാലവേദി അംഗം ശ്രീവിദ്യ വി എസ് നേയും ഗ്രാമ പഞ്ചായത്ത് അംഗം കെ പ്രഭാകരന്‍ ആദരിച്ചു. തുടര്‍ന്ന് മുതിര്‍ന്ന പൗരന്മാര്‍ക്കായി കൃഷിയും സംസ്‌കാരവും ചരിത്രവും മുന്‍നിര്‍ത്തി ക്വിസ് മത്സരം നടത്തി.മത്സരത്തില്‍ ഗോപി തലക്കോട്, സി സുകുമാരന്‍ നായര്‍, സി രാമകൃഷ്ണന്‍ യഥാക്രമം എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി വിജയികളായി. വിജയികള്‍ക്ക് ബി കെ നാരായണന്‍ സമ്മാനങ്ങള്‍ നല്‍കി.ടി കെ കൃഷ്ണന്‍, അനിമ അനില്‍, വിനോദ് പൂവാള, കെ ദിനേശന്‍, എസ് വി പങ്കജം, രചന രാജേഷ്, സൗമ്യ പ്രഭാകരന്‍, രമ്യ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. എ പി പുരുഷോത്തമന്‍ ക്വിസ് മത്സരം നിയന്ത്രിച്ചു.ഗ്രന്ഥാലയം പ്രസിഡണ്ട് വി രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാഘവന്‍ കുണിയേരി സ്വാഗതവും എ പി പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.
ലോക സാക്ഷരതാ ദിനം വേറിട്ട നിലയില്‍ കൊണ്ടാടി ഇരിയണ്ണി ഏ കെ ജി ഗ്രന്ഥാലയം




