21
ബി ആര്‍ സി കുമ്പളയും , മഞ്ചേശ്വരവും സംയുക്തമായി വൈ ഐ പി ശാസ്ത്രപഥം 7.0 പരിപാടിയുടെ ഒന്നാംഘട്ട ഇവാലുവേഷനില്‍ തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കുള്ള ദ്വിദിന ശില്പശാല ഏപ്രില്‍ 22 ന് ജി എസ് ബി എസ് കുമ്പളയില്‍ ആരംഭിച്ചു.
ഡയറ്റ് ഫാക്കല്‍റ്റി ശ്രീ. അനില്‍ മണിയറയുടെ അധ്യക്ഷതയില്‍ കുമ്പള ബ്ലോക്ക് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ജയറാം ജെ യുടെ സ്വാഗതം ചെയ്ത ചടങ്ങിന്റെ കുമ്പള എ ഇ ഒ ശ്രീ ശശിധര കെ നിര്‍വഹിച്ചു. ജി എസ് ബി എസ് കുമ്പള എച്ച് എം വിജയകുമാര്‍ പി ആശംസകള്‍ നേര്‍ന്നു .ട്രെയിനര്‍ ഷീന എ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പരിശീലനത്തിന് ആര്‍ പി മാരായ ഷീന എ, ഭാരതി വൈ എസ്,സുമയ്യ എം എ, വിദ്യ ജി എന്നിവര്‍ നേതൃത്വം നല്‍കി. ശില്പശാല ഏപ്രില്‍ 23ന് സമാപിക്കും.വൈ ഐ പി ശാസ്ത്രപഥം 7.0 കാസറഗോഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വൈശാഖ് കുട്ടികളുമായി സംവദിച്ചു.