കാസര്‍കോട്: മാണിമൂല ജി.എല്‍.പി സ്‌കൂളിലെ പ്രഥമാധ്യാപിക സന്ധ്യ അന്തരിച്ചു. 50 വയസായിരുന്നു കുണ്ടംകുഴി സ്വദേശിനിയാണ്. നേരത്തെ കുണ്ടംകുഴി സ്‌കൂളിലെ കന്നഡ അധ്യാപികയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് പ്രമോഷന്‍ ലഭിച്ച് മാണിമൂല സ്‌കൂളിലേക്ക് മാറിയത്. കരള്‍ സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. രണ്ടുമാസത്തോളം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ സന്ധ്യടീച്ചര്‍ ചെങ്കള ഇ.കെ നായനാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയാണ് അന്ത്യം. കെഎസ്ടിഎ പ്രവര്‍ത്തകയായിരുന്നു. മൃതദേഹം കുണ്ടംകുഴി സഹൃദയ വായനശാലയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം വൈകിട്ട് മായിപ്പാടിയില്‍. ഭര്‍ത്താവ്: സി കൃഷ്ണന്‍ (റിട്ട. അധ്യാപകന്‍). മക്കള്‍: കൃഷ്ണപ്രസാദ് (ആസ്ട്രേലിയ), കൃഷ്ണപ്രിയ (വെറ്ററിനറി വിദ്യാര്‍ത്ഥിനി മണ്ണുത്തി.
മാണിമൂല സ്‌കൂളിലെ പ്രഥമാധ്യാപിക കുണ്ടംകുഴിയിലെ സന്ധ്യ ടീച്ചര്‍ അന്തരിച്ചു
62
previous post