സംസ്ഥാനത്തെ തുടര്‍ച്ചയായുള്ള വൈദ്യുതി പ്രതിസന്ധിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശന്‍. വൈദ്യുതി പ്രതിസന്ധി നേരിടാന്‍ ഒരുപാട് നടപടി എടുത്തുവെന്നും ഇതിന് കാരണം ഉമ്മന്‍ ചാണ്ടി കാലത്തെ കരാര്‍ റദ്ദാക്കിയതാണ് പ്രശ്‌നമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ തുടര്‍ച്ചയായുള്ള വൈദ്യുതി പ്രതിസന്ധിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശന്‍. വൈദ്യുതി പ്രതിസന്ധി നേരിടാന്‍ ഒരുപാട് നടപടി എടുത്തുവെന്നും ഇതിന് കാരണം ഉമ്മന്‍ ചാണ്ടി കാലത്തെ കരാര്‍ റദ്ദാക്കിയതാണ് പ്രശ്‌നമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതിയുടെ ആവശ്യകത മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടി. ഇപ്പോള്‍ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു. ജനങ്ങളുടെ മേല്‍ അമിത ചാര്‍ജ് ഈടാക്കാതെ എല്ലാ മാര്‍??ഗങ്ങളിലൂടെയും വൈദ്യുതി എത്തിക്കാന്‍ ശ്രമിക്കുകയാണ്. നിയന്ത്രണം കൃത്യമായി അറിയിക്കാന്‍ കെഎസ്ഇബിയോട് ആവശ്യപ്പെടുമെന്നും കൂടുതല്‍ വൈദ്യുതി എത്തിച്ച് ഈ മാസം15 ഓടെ പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി; എല്‍ഡിഎഫ് സര്‍ക്കാരിനെ പഴിച്ച് മുഖ്യമന്ത്രി, ഉമ്മന്‍ ചാണ്ടി കാലത്തെ കരാര്‍ റദ്ദാക്കിയത് പ്രശ്‌നം




