അനീതിക്കെതിരെയുള്ള യുവതയുടെ തിരുത്താണ് യു.ഡി.എഫ് വിജയത്തിന്റെ നിദാനം : വി.ഇ ഗഫൂര്‍

കാസര്‍കോട് : കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഭരണവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള യുവജനതയുടെ തിരുത്താണ് യു.ഡി.എഫിന്റെ മഹാവിജയത്തിന് നിദാനമായതെന്ന് ഫിഷറീസ്, സാമൂഹ്യ നീതി വകുപ്പ് മന്ത്രി അഡ്വ. വി.ഇ അബ്ദുല്‍ ഗഫൂര്‍. യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീറിനെ ആദ്യ രജിസ്റ്റര്‍ ചെയ്തു കൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ എം.എല്‍.എ, ട്രഷറര്‍ പി.എം മുനീര്‍ ഹാജി, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, എ.ബി ഷാഫി, മാഹിന്‍ കേളോട്ട്, ടി.എം ഇക്ബാല്‍, കെ.കെ ബദ്‌റുദ്ധീന്‍, എം.എ നജീബ്, ഹാരിസ് തായല്‍, ശംസുദ്ധീന്‍ ആവിയില്‍, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, അനസ് എതിര്‍ത്തോട്, കെ.എം ബഷീര്‍, എ.ബി ബഷീര്‍ പള്ളങ്കോട്, പി.ബി ഷഫീഖ്, സലാം ചെര്‍ക്കള, മാലിക്ക് ചെങ്കള, ജലീല്‍ തുരുത്തി, ഷംസുദ്ധീന്‍ കിന്നിംഗാര്‍, ഫിറോസ് അട്ക്കത്ത്ബയല്‍, ഷാനിഫ് നെല്ലിക്കട്ട, സയ്യിദ് സൈഫുദ്ധീന്‍ കുന്നുംകൈ, അന്‍സാഫ് കുന്നില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Scroll to Top