കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ പ്രോസിക്യൂഷന്‍ സാങ്ഷന്‍ പ്രതികള്‍ക്ക് നല്‍കിയതില്‍ വിമര്‍ശനം തുടര്‍ന്ന് ഹൈക്കോടതി. പ്രതിക്ക് കോപ്പി നല്‍കാന്‍ ഏത് നിയമ വ്യവസ്ഥയിലാണ് അധികാരമെന്ന് കോടതി ചോദിച്ചു
കൊച്ചി: കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ പ്രോസിക്യൂഷന്‍ സാങ്ഷന്‍ പ്രതികള്‍ക്ക് നല്‍കിയതില്‍ വിമര്‍ശനം തുടര്‍ന്ന് ഹൈക്കോടതി. പ്രതിക്ക് കോപ്പി നല്‍കാന്‍ ഏത് നിയമ വ്യവസ്ഥയിലാണ് അധികാരമെന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷന്‍ പകര്‍പ്പ് പ്രതിക്ക് നല്‍കണമെന്ന് എവിടെയും വ്യവസ്ഥയില്ല. എന്നിട്ടും പ്രതിക്ക് ലഭ്യമാക്കി. കോടതിയെ അധിക്ഷേപിച്ച് വാര്‍ത്താസമ്മേളനം നടത്തിയെന്നും ഇത് അങ്ങേയറ്റം ഗുരുതരമാണെന്നും കോടതി പറഞ്ഞു. എങ്ങനെയാണ് പകര്‍പ്പ് പ്രതിക്ക് നല്‍കിയത്?. ഇമെയില്‍ ആണോ, പോസ്റ്റല്‍ ആണോ എന്ന് വ്യക്തമാക്കണം. ഇക്കാര്യം വ്യക്തമാക്കി അധിക റിപ്പോര്‍ട്ട് നല്‍കണമെന്നും സര്‍ക്കാരിന് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി.
കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസ്; പ്രതിക്ക് കോപ്പി നല്‍കാന്‍ ഏത് നിയമ വ്യവസ്ഥയിലാണ് അധികാരം? വിമര്‍ശനം തുടര്‍ന്ന് ഹൈക്കോടതി




