കഴിഞ്ഞ മാസം 22ന് ലണ്ടനില്‍ നിന്ന് യാത്ര തിരിച്ച 16 അംഗ സംഘത്തിലെ ഏക മലയാളിയായിരുന്നു സുനന്ദ. 25ാം തീയതിയാണ് സുനന്ദ മണിരാജന്‍ അവസാനമായി കുടുംബത്തെ ബന്ധപ്പെട്ടത്.
കൊല്ലം: മിന്നല്‍ പ്രളയമുണ്ടായ നേപ്പാളില്‍ കാണാതായ കൊല്ലം സ്വദേശി സുനന്ദ മണിരാജന്റെ കുടുംബം ഡിഎന്‍എ പരിശോധനയ്ക്ക്. യുകെയില്‍ ഉള്ള സുനന്ദയുടെ മക്കള്‍ ഡിഎന്‍എ സാമ്പിള്‍ നല്‍കി. സുനന്ദയെ കണ്ടെത്തുന്നതിന് ഇന്ത്യാ ഗവണ്‍മെന്റും സഹായിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ലണ്ടനില്‍ സ്ഥിരതാമസമാക്കിയ സുനന്ദ മണിരാജനെ കൈലാസ യാത്രയ്ക്ക് പോകും വഴിയാണ് നേപ്പാളില്‍ കാണാതായത്. കഴിഞ്ഞ മാസം 22ന് ലണ്ടനില്‍ നിന്ന് യാത്ര തിരിച്ച 16 അംഗ സംഘത്തിലെ ഏക മലയാളിയായിരുന്നു സുനന്ദ. 25ാം തീയതിയാണ് സുനന്ദ മണിരാജന്‍ അവസാനമായി കുടുംബത്തെ ബന്ധപ്പെട്ടത്.
നേപ്പാളിലെ മിന്നല്‍ പ്രളയം; കാണാതായ കൊല്ലം സ്വദേശിയുടെ കുടുംബം ഡിഎന്‍എ പരിശോധനയ്ക്ക്, സുനന്ദ യാത്ര തിരിച്ചത് കഴിഞ്ഞ മാസം 22ന്




