Home Kasaragod സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികം; സൈക്കിള്‍ റാലി സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികം; സൈക്കിള്‍ റാലി സംഘടിപ്പിച്ചു

by KCN CHANNEL
0 comment

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെയും ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഏപ്രില്‍ 21) കാലിക്കടവ് മൈതാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കും. പരിപാടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തൃക്കരിപ്പൂര്‍ സൈക്ലിങ് ക്ലബ്ബുമായി സഹകരിച്ച് സൈക്കിള്‍ റാലി സംഘടിപ്പിച്ചു.
എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എഡിറ്റര്‍ എ.പി ദില്‍ന, തൃക്കരിപ്പൂര്‍ സൈക്ലിങ് ക്ലബ്ബ് പ്രസിഡന്റ് ഇബ്രാഹീം ടി.എം.സി, സെക്രട്ടറി അരുണ്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. എം.രാജഗോപാലന്‍ എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്ത ശേഷം എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ജില്ലാതല പോസ്റ്ററുകളുമായി 17 പേര്‍ കാലിക്കടവ് മൈതാനത്ത് നിന്നും തൃക്കരിപ്പൂരിലേക്ക് സൈക്കിള്‍ ചവിട്ടി.

You may also like

Leave a Comment