40
കാസര്‍കോട്: കാല്‍നടയായി സഞ്ചരിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തി വരികയായിരുന്ന യുവാവ് അറസ്റ്റില്‍. ആസാം സ്വദേശിയായ റൂഹുല്‍ അമീ (48)നെയാണ് കുമ്പള എസ്.ഐ ഗണേഷും സംഘവും അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു 45 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി അനന്തപുരത്തു വച്ചാണ് അറസ്റ്റ്. ചെറിയ പാക്കറ്റുകളിലാക്കി ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുകയാണ് ഇയാളുടെ രീതിയെന്നു പൊലീസ് പറഞ്ഞു. ഫോണ്‍ വഴിയാണ് ആവശ്യക്കാര്‍ ഇയാളെ ബന്ധപ്പെട്ടിരുന്നത്. നിര്‍മ്മാണ തൊഴിലാളിയാണെന്ന വ്യാജേനയാണ് പ്രതി അനന്തപുരത്ത് തങ്ങിയിരുന്നതെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു.