കാസര്‍കോട്: കാസര്‍കോട് റോട്ടറി ക്ലബ്ബ് ഗ്ലോബല്‍ ഗ്രാന്റ് പദ്ധതിയുടെ ഭാഗമായി ജനറല്‍ ആശുപത്രിയിലേക്ക് 35 ലക്ഷം രൂപയുടെ മൊബൈല്‍ ബ്ലഡ് ബാങ്ക് വാന്‍ സംഭാവന ചെയ്തു. ജില്ലയിലെ ദൂരപ്രദേശങ്ങളില്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പുകള്‍ നടത്തുന്നതിനു ഈ വാഹനം വലിയ സഹായമായിരിക്കുമെന്നു റോട്ടറി അധികൃതര്‍ പറഞ്ഞു.
നിലവില്‍ ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ കാലാവധി മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ബ്ലഡ് ബാങ്ക് വാന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് റോട്ടറി പ്രസിഡന്റ് ഡോ. ബി നാരായണ നായിക് ആധ്യക്ഷം വഹിച്ചു. ഡോ. സിഎച്ച് ജനാര്‍ദ്ദന നായിക് വാന്‍ ബ്ലഡ് ബാങ്കിന് കൈമാറി. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ സന്തോഷ് ശ്രീധര്‍, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, അബ്ബാസ് ബീഗം, റോട്ടേറിയന്‍ ഗോകുല്‍ചന്ദ്ര ബാബു, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, റോട്ടറി ഭാരവാഹികള്‍, ആശുപത്രി അധികൃതര്‍ പ്രസംഗിച്ചു.
കാസര്‍കോട് റോട്ടറി ക്ലബ്ബ് ജന.ആശുപത്രിക്കു 35 ലക്ഷം രൂപയുടെ ബ്ലഡ് ബാങ്ക് വാന്‍ സംഭാവന ചെയ്തു
35