37
മൊഗ്രാല്‍ പുത്തൂര്‍ : ശക്തമായ മഴയിലും ഇടി മിന്നലിലും മൊഗ്രാല്‍ പുത്തൂരില്‍ കനത്ത നാശ നഷ്ടം.
ഞായറാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് മഴയും ശക്തമായ ഇടി മിന്നലുമുണ്ടായത്. പുത്തൂര്‍ വില്ലേജിലെ ചായിത്തോട്ടത്തില്‍ താമസിക്കുന്ന റഷീദ്, സഹോദരന്‍ സഫ്‌റാദ് എന്നിവരുടെ വീടുകളിലേക്ക് ഇടിയും മിന്നലുമേറ്റ് വ്യാപകമായ നഷ്ടമുണ്ടായി. ഇലക്ട്രിക്ക് ഉപകരണങ്ങള്‍, വൈദ്യുതി മീറ്റര്‍ എന്നിവ കത്തി നശിച്ചു.കുട്ടികളടക്കമുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി റഷീദ് ചായിത്തോട്ടം പറഞ്ഞു.