ഇരിയണ്ണി : കേരള സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന ‘സുപഥം’ നോ ടു ഡ്രഗ്‌സ് (No to Drugs) 100 ദിന യജ്ഞത്തിന്റെ ഭാഗമായി ഇരിയണ്ണി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരി വിരുദ്ധ സഭ സംഘടിപ്പിച്ചു. വിദ്യാലയപരിസരങ്ങള്‍ നൂറു ശതമാനം ലഹരിവസ്തുമുക്ത, വില്പന വിരുദ്ധ മേഖലകളാക്കി മാറ്റുന്നതിനും കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരെ കോര്‍ത്തിണക്കിക്കൊണ്ട് സജീവമായ പ്രതിരോധം തീര്‍ക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. പിടിഎ പ്രസിഡന്റ്, എംപിടിഎ പ്രസിഡന്റ്, എസ്എംസി ചെയര്‍മാന്‍, സ്റ്റാഫ് സെക്രട്ടറി, അധ്യാപക പ്രതിനിധികള്‍, സ്‌കൂള്‍ ജാഗ്രതാ സമിതി കണ്‍വീനര്‍, സൌഹൃദ ക്ലബ് കണ്‍വീനര്‍, സ്‌കൂള്‍ ലീഡര്‍, യുപി/ഹൈസ്‌കൂള്‍ /ഹയര്‍സെക്കന്ററി /വിഎച്ച്എസ്ഇ വിഭാഗങ്ങളിലെ ഓരോ ക്ലാസില്‍ നിന്നും അഞ്ച് വീതം പ്രതിനിധികള്‍, സമീപപ്രദേശങ്ങളിലെ വ്യാപാരികളുടെയും ഓട്ടോ ഡ്രൈവര്‍മാരുടെയും പ്രതിനിധി, ജാഗ്രതാ സമിതി അംഗം, എസ്പിസി/എന്‍എസ്എസ്/സ്‌കൌട്ട്‌സ് ആന്റ് ഗൈഡ്‌സ് പ്രതിനിധികള്‍, സ്‌കൂള്‍ പരിധിക്കുള്ളിലെ പ്രശസ്തരായ വിരമിച്ച ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ലഹരി വിരുദ്ധ സഭ. ആരോഗ്യം, എക്‌സൈസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പുകളുടെ പ്രതിനിധികള്‍ പ്രത്യേക ക്ഷണിതാക്കളാണ്.
ലഹരി വിരുദ്ധ സഭ മുളിയാര്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിന്റ് രാഘവന്‍ ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ എ എം അബ്ദുല്‍ സലാം പദ്ധതി വിശദീകരിച്ചു. സിവില്‍ എക്‌സൈസ് ഓഫീസര്‍ ജനാര്‍ദ്ദനന്‍, സിവില്‍ പോലീസ് ഓഫീസര്‍ ഗിരീഷ് എന്നിവര്‍ ക്ലാസ്സെടുത്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് രാമകൃഷ്ണന്‍, വ്യാപാരി പ്രതിനിധി സത്യനാഥ്, സ്റ്റാഫ് സെക്രട്ടറി സജീവന്‍ മടപ്പറമ്പത്ത്, സി കെ ബാലകൃഷ്ണന്‍, പി ഉഷാനന്ദിനി, കെ മിനീഷ് ബാബു, അനു മുകുന്ദന്‍, കെ സി സിമിഷ, വിദ്യാര്‍ത്ഥി പ്രതിനിധികളായ അദ്വൈത് മോഹന്‍, മിന്‍ഹാ സറിന്‍, അലന്‍ ജോണ്‍, അന്‍വി സജിന്‍, അശ്വതി, അമയ, അനാമിക പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ എസ് എ ജൂലി സ്വാഗതവും ലഹരി വിരുദ്ധ സഭ കോഡിനേറ്റര്‍ എം അംബിക നന്ദിയും പറഞ്ഞു.
ഇരിയണ്ണി സ്‌കൂളില്‍ ലഹരി വിരുദ്ധ സഭ സംഘടിപ്പിച്ചു




