36
ആലംപാടി: ആലംപാടി നൂറുല്‍ ഇസ്ലാം മദ്രസയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ബാഗും, മുഴുവന്‍ പഠനോപകരങ്ങളും സമസ്ത കേന്ദ്ര മുശാവറ അംഗം പി വി അബ്ദുസ്സലാം ദാരിമി മദ്രസ സദര്‍ ഹമീദ് ഫൈസി ഉസ്താദിന് മദ്രസ പ്രവേശനോത്സവ ചടങ്ങില്‍ സൗദി ആലപാടി ജമാഅത്തിന് വേണ്ടി കൈമാറി.
സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ബക്കര്‍ മിഅ്‌റാജ്, ജനറല്‍ സെക്രട്ടറി ജമാല്‍ ആലംപാടി, ആലംപാടി ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് എ മമ്മിഞ്ഞി, ജനറല്‍ സെക്രട്ടറി മേനത്ത് മുഹമ്മദ്,
സൗദി ജമാഅത്ത് കമ്മിറ്റി മെമ്പര്‍മാര്‍രായ എസ് അബ്ദുള്ള, ശരീഫ് വൈറ്റ്, പി ബി സലാം. അബ്ബാസ് ബി എം, മുഹമ്മദ് മിറാജ്, അബ്ദുല്‍ ഖാദര്‍ മിഅ്‌റാജ്, മുനീര്‍ മിഅ്‌റാജ്, ശരീഫ് ഖാദര്‍ മുസ്ലിയാര്‍, മഹറൂഫ് മേനത്ത്, ഇബു ഏരിയപ്പാടി ലത്തീഫ് കേളങ്കയം, ഹാരിസ് സി എം, എസ് അബ്ദുല്‍ റഹ്‌മാന്‍, അബ്ദുല്ല കണ്ടത്തില്‍ കൂടാതെ നാട്ടുകാരും വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.