Home Kasaragod തളങ്കര ജിഎംവിഎച്ച്എസ്എസ് 75 എസ്എസ്എല്‍സി ബാച്ച് മേറ്റ്‌സ് ഗോള്‍ഡന്‍ ജൂബിലി ആഘോഷംലോഗോ പ്രകാശനം നടന്നു.

തളങ്കര ജിഎംവിഎച്ച്എസ്എസ് 75 എസ്എസ്എല്‍സി ബാച്ച് മേറ്റ്‌സ് ഗോള്‍ഡന്‍ ജൂബിലി ആഘോഷംലോഗോ പ്രകാശനം നടന്നു.

by KCN CHANNEL
0 comment

കൂട്ടായ്മ ചെയര്‍മാന്‍ ടി.എ. ഷാഹുല്‍ ഹമീദ് ചെട്ടുംകുഴി അസ്രിയില്‍ വെച്ച് ലോഗോ പ്രകാശനം നിര്‍വഹിച്ചു.
ഏപ്രില്‍ അവസാന വാരത്തോടെ തുടക്കമാകുന്ന ആഘോഷ പരിപാടി ഒരു വര്‍ഷം നീണ്ടു നില്‍ക്കും.
കാസര്‍കോട് : തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 1975 എസ്.എസ്.എല്‍.സി ബാച്ച് മേറ്റ്‌സിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടിയുടെ ലോഗോ പ്രകാശനം നടന്നു.
GMVHSS 75 SSLC ബാച്ച് കൂട്ടായ്മയുടെ ചെയര്‍മാന്‍ ടി.എ. ഷാഹുല്‍ ഹമീദ് ചെട്ടുംകുഴി അസ്രിയില്‍ വെച്ച് ലോഗോ പ്രകാശനം നിര്‍വഹിച്ചു. ഏപ്രില്‍ അവസാന വാരത്തോടെ തുടക്കം കുറിക്കുന്ന ഈ ആഘോഷ പരിപാടികള്‍ ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കും. ലോഗോ പ്രകാശന ചടങ്ങില്‍ ടി.എ. ഖാലിദ്, എം.എ. ലത്തീഫ്, എം.എ. അഹ്‌മദ്, ബി.യു. അബ്ദുല്ല, പി.എ. മജീദ്, കെ.കെ. സുലൈമാന്‍, സി.എല്‍. ഹനീഫ്, ടി.എ. മജീദ്, ടി.എ. അബ്ദുറഹിമാന്‍ മാസ്റ്റര്‍, എ.എച്ച്. ശുക്കൂര്‍, പി.എ. മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം കരിപ്പോടി, എ.പി. മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.

You may also like

Leave a Comment