Home Kerala തിരുവനന്തപുരത്ത് പതിമൂന്നുകാരന് മദ്യ ലഹരിയില്‍ മുത്തച്ഛന്റെ ക്രൂര മര്‍ദ്ദനം

തിരുവനന്തപുരത്ത് പതിമൂന്നുകാരന് മദ്യ ലഹരിയില്‍ മുത്തച്ഛന്റെ ക്രൂര മര്‍ദ്ദനം

by KCN CHANNEL
0 comment

തിരുവനന്തപുരം നഗരൂര്‍ വെള്ളല്ലൂരില്‍ മദ്യ ലഹരിയില്‍ 13 കാരന്‍ മുത്തച്ഛന്റെ ക്രൂര മര്‍ദ്ദനം. കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. സുഹൃത്തുമായി മദ്യപിക്കുന്നതിനിടെ പെട്ടന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്ന് കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു.തേക്ക് മരത്തില്‍ കെട്ടിയിട്ട് കേബിള്‍ കൊണ്ട് കുട്ടിയെ അടിക്കുകയായിരുന്നു.സ്ഥലത്തെ വാര്‍ഡ് മെമ്പര്‍ ഇടപെട്ടാണ് സംഭവം പുറത്ത് കൊണ്ട് വന്നത്. കാലിലും തുടയിലുമായി അടികൊണ്ട നിരവധി പാടുകളാണ് ശരീരത്തില്‍ ഉള്ളത്. തന്നെ ക്രൂരമായി അടിച്ചെന്നും അടിവയറ്റില്‍ ചവിട്ടിയെന്നും കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ അതോറിറ്റിക്കും പൊലീസിനും മൊഴി നല്‍കിയിട്ടുണ്ട്.

അച്ഛന്റെ മരണശേഷം അമ്മ മറ്റൊരാളെ വിവാഹം കഴിച്ച് പോയതിനെ തുടര്‍ന്ന് കുട്ടിയും ചേട്ടനും മുത്തച്ഛനൊപ്പമായിരുന്നു താമസം.കുട്ടിയെ ഇയാള്‍ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു.പരുക്കേറ്റ കുട്ടി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

You may also like

Leave a Comment