മെസ്സിയുടെ പേരിലെ തട്ടിപ്പ് അന്വേഷിക്കാന്‍ എസ്‌ഐടിയെ രൂപീകരിച്ചു. എഡിജിപി പി വിജയനാണ് അന്വേഷണ ചുമതല. തട്ടിപ്പില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാം എന്ന് നിയമോപദേശം നല്‍കി.
തിരുവനന്തപുരം: അര്‍ജന്റീന ടീമിനെയും മെസ്സിയെയും കേരളത്തില്‍ എത്തിക്കാമെന്നതിന്റെ പേരില്‍ നടന്ന തട്ടിപ്പില്‍ ഒടുവില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. എഡിജിപി പി വിജയനാണ് അന്വേഷണ ചുമതല. രണ്ട് എസ്പിമാരും സംഘത്തിലുണ്ടാകും. ക്രൈംബ്രാഞ്ച്, വിജിലന്‍സ്, ലോക്കല്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തും.
അതേസമയം, തട്ടിപ്പില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാം എന്ന് നിയമോപദേശം നല്‍കി. മുന്‍ കായിക മന്ത്രി അബ്ദുറഹ്‌മാന്റെ വിദേശയാത്രയും അന്വേഷിക്കും. സ്‌പോണ്‍സറെ തിരഞ്ഞെടുത്തതിലെ ക്രമക്കേടില്‍ വിശദ അന്വേഷണം നടത്തുകയും സ്റ്റേഡിയം ചട്ടങ്ങള്‍ ലംഘിച്ചു കൈമാറിയതും അന്വേഷിക്കും.




