മലബാര്‍ അടുക്കള പതിമൂന്നാം വര്‍ഷികം ആഘോഷിച്ചു

കാസര്‍കോട്: കേരളത്തില്‍ അറിയപ്പെടുന്ന മലബാര്‍ അടുക്കള പതിമൂന്നാം വാര്‍ഷികം കാസര്‍കോട് ചാപ്റ്റര്‍ വിപുലമായി ആഘോഷിച്ചു. കാസര്‍കോട് ടൗണ്‍ ബാങ്ക് ഓഫീസ് ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സാഹിന സലിം ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ മുന്നിട്ടറങ്ങുന്നതില്‍ വലിയ പങ്ക് ഇന്ന് സ്ത്രീകള്‍ക്കാണെന്നും നഗരത്തിലെ വികസന കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് വലിയ ഇടപെടല്‍ നടത്താന്‍ സാധിക്കുന്ന രീതിയില്‍ അവര്‍ വളര്‍ന്ന് കഴിഞുവെന്നും സാഹിന സലീം അഭിപ്രായപ്പെട്ടു. അടുക്കളയില്‍ മാത്രം പലഹാരങ്ങള്‍ ഉണ്ടാക്കിയിരുന്ന വീട്ടമ്മമാര്‍ ഇപ്പോള്‍ വൈവിധ്യ ഭക്ഷണങ്ങള്‍ ഉണ്ടാക്കി വിപണി കണ്ടെത്തുന്നതില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ഇത് മാറ്റത്തിന്റെ സൂചനയാണെന്നും അവര്‍ പറഞ്ഞു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മെഹറുന്നിസ ഹമീദ് മുഖ്യാതിഥിയായി. മലബാര്‍ അടുക്കള സ്ഥാപകന്‍ മുഹമ്മദലി ചാക്കോത്ത് അധ്യക്ഷത വഹിച്ചു.കോ ഓഡിനേറ്റര്‍ അനീസ ഹസ്‌ന സ്വാഗതം പറഞ്ഞു.
കോഓഡിനേറ്റര്‍മാരായ പി എം ഫാത്തിമ, മറിയ ഖാദര്‍ ആശംസ പ്രസംഗം നടത്തി. പരിപാടിയോടനുബന്ധിച്ച് പാചകമല്‍സരം നടന്നു. 25 ലധികം മല്‍സരാര്‍ത്ഥികള്‍ മാറ്റുരച്ചു. സീനത്ത് തളങ്കര, ഫൗസി മംഗ്‌ളൂര്‍, ഫരീദ സിദ്ധീഖ്, തസ്‌റീന എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സമ്മാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്കും മല്‍സരത്തില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങളും നല്‍കി. വാഫിയ പഠിച്ച വിദ്യാര്‍ത്ഥിയെയും പത്താം ക്ലാസില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിഉപഹാരം നല്‍കി ആദരിച്ചു. ഷഹനാസ് സലീം റസീസ് കിച്ചണ്‍ , അനീസഹസ്‌ന അനൂസ് കിച്ചണ്‍ മംഗ്‌ളൂര്‍ എന്നിവര്‍ മല്‍സരങ്ങള്‍ നിയന്ത്രിച്ചു. തുടര്‍ന്ന് വൈവിധ്യമാര്‍ന്ന കലാപരിപാടികളും പാട്ടുകളും അരങ്ങേറി.

Scroll to Top