എഎസ്പി അച്ച്യുത് അശോക് ഐപിഎസ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.
ലഹരിക്കെതിരെ ഒന്‍പതിന് തിരുവനന്തപുരത്ത് നടക്കുന്ന കേരള പോലീസ് ആനുവല്‍ അത്‌ലറ്റിക് മീറ്റിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും മിനി മാരത്തോണ്‍ സംഘടിപ്പിക്കുന്നു. അഞ്ചിന് കാസര്‍ഗോഡ് നിന്നും പ്രയാണം ആരംഭിക്കുന്ന മിനി മരത്തൊണിനു മുന്നോടിയായി കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ലഹരിക്കെതിരെ സെല്‍ഫി പഞ്ചിംഗ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു.
ലഹരിക്കെതിരെ ഒന്‍പതിന് തിരുവനന്തപുരത്ത് നടക്കുന്ന കേരള പോലീസ് ആനുവല്‍ അത്‌ലറ്റിക് മീറ്റിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും മിനി മാരത്തോണ്‍ സംഘടിപ്പിക്കുന്നു. അഞ്ചിന് കാസര്‍ഗോഡ് നിന്നും പ്രയാണം ആരംഭിക്കുന്ന മിനി മരത്തൊണിനു മുന്നോടിയായി കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ലഹരിക്കെതിരെ സെല്‍ഫി പഞ്ചിംഗ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. എഎസ്പി അച്ച്യുത് അശോക് ഐപിഎസ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.
സ്പോര്‍ട്സാണ് ലഹരി എന്ന മുദ്രാവാക്യത്തോടെയാണ് മിനി മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. 5ന് രാവിലെ 7 മണിക്ക് കാസര്‍ഗോഡ് പുതിയ ബസ്റ്റാന്‍ഡ് പരിസരത്തു നിന്നും ദീപശിഖ പ്രയാണത്തിനോടൊപ്പം മിനി മരത്തോണിനും തുടക്കം കുറിക്കും
ലഹരിക്കെതിരെയുള്ള സെല്‍ഫി പഞ്ചിങ് ക്യാമ്പയിനില്‍ എല്ലാവരും പങ്കാളികളാവണമെന്ന് ഡിവൈഎസ്പി ഉത്തം ദാസ് പറഞ്ഞു.
വിവിധ സ്ഥാപനങ്ങളും, വ്യാപാരി വ്യവസായി നേതാക്കളും, വിദ്യാര്‍ത്ഥികളും തുടങ്ങി നിരവധി പേര്‍ ലഹരിക്കെതിരെ പഞ്ചിങ് നടത്തി




