ഓട്ടോഗ്രാഫ്-03;ജി.എച്ച്.എസ്.എസ് ആലംപാടിഎസ്.എസ്.എല്‍.സി ബാച്ച് 2003പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

ആലംപാടി: ആലംപാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 2003 എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഓട്ടോഗ്രാഫ്-03 സംഘടിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഫാറൂഖ് മാഷ് അധ്യക്ഷത വഹിച്ചു, കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജ് മുന്‍ പ്രൊഫസര്‍ ചന്ദ്രശേഖരന്‍ മാഷ് ഉദ്ഘാടനം ചെയ്തു. സബ് ഇന്‍സ്പെക്ടര്‍ കോര്‍ഡിനേറ്റര്‍
സോഷ്യല്‍ പോലീസിങ് ഡിവിഷന്‍ കാസര്‍ഗോഡ്, രാമകൃഷ്ണന്‍ ചാലിങ്കാല്‍ മുഖ്യാതിഥിയായിരുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ സഹപാഠി ഡോ: അബ്ദുല്ല അബ്ദുല്‍ഹമീദിന് പൂര്‍വാധ്യാപിക ശോഭ ടീച്ചര്‍ സ്‌നേഹോപഹാരം സമ്മാനിച്ചു. പൂര്‍വാധ്യാപകരായ രാമകൃഷ്ണന്‍ മാസ്റ്റര്‍, സുനില്‍ മാസ്റ്റര്‍, മുനീര്‍ മാസ്റ്റര്‍, ശോഭ ടീച്ചര്‍ എന്നിവര്‍ക്ക് സ്‌നേഹോപഹാരവും, സ്‌നേഹസമ്മാനവും സമര്‍പ്പിച്ചു. സഹപാഠികളായ ഉന്നത നിലയില്‍ ജോലി ചെയ്യുന്ന ഫാറൂഖ് മാസ്റ്റര്‍, സഫ്വാന്‍, ഉമ്മുകുല്‍സു എന്നിവരെ ആദരിച്ചു. വിവിധ കലാ മത്സരങ്ങള്‍ നടന്നു. ആലംപാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അനിത ടീച്ചര്‍, പൂര്‍വാധ്യാപകരായ രാമകൃഷ്ണന്‍ മാസ്റ്റര്‍, സുനില്‍ മാസ്റ്റര്‍, മുനീര്‍ മാസ്റ്റര്‍, ശോഭ ടീച്ചര്‍, വാര്‍ഡ് മെമ്പര്‍ മാഹിന്‍, പി.ടി.എ പ്രസിഡന്റ് അബൂബക്കര്‍ കെ.കെ, ഇബ്രാഹിം പള്ളങ്കോട് എന്നിവര്‍ പ്രസംഗിച്ചു. ഡോക്ടര്‍ അബ്ദുല്ല അബ്ദുല്‍ ഹമീദ് സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സഫുവാന്‍ നന്ദിയും പറഞ്ഞു

Scroll to Top