ദില്ലി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി ഡല്‍ഹി ക്യാപിറ്റല്‍സ്. രാജസ്ഥാനെതിരെ സൂപ്പര്‍ ഓവറിലായിരുന്നു ഡല്‍ഹിയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇത്രയും തന്നെ റണ്‍സ് നേടി. പിന്നാലെ സൂപ്പര്‍ ഓവര്‍. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് ഒരു പന്ത് ശേഷിക്കെ 11 റണ്‍സെടുക്കാനാണ് സാധിച്ചത്. രണ്ട് പന്ത് ബാക്കിനിര്‍ത്തി ജയിക്കാനും ഡല്‍ഹിക്കായി.
ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹിക്ക് അഞ്ച് ജയങ്ങളാണുള്ളത്. ഒരു മത്സരം മാത്രം പരാജയപ്പെട്ട ടീം പത്ത് പോയിന്റുമായിട്ടാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രാജസ്ഥാന്‍ എട്ടാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങള്‍ അവര്‍ പൂര്‍ത്തിയാക്കി. രണ്ട് മത്സരം മാത്രമാണ് ജയിച്ചത്. അഞ്ചെണ്ണം പരാജയപ്പെട്ടപ്പോള്‍ അക്കൗണ്ടിലുള്ളത് വെറും നാല് പോയിന്റ് മാത്രം. ആറില്‍ നാല് മത്സരം വീതം ജയിച്ച ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. എട്ട് പോയിന്റ് വീതമാണ് മൂന്ന് ടീമുകള്‍ക്കുമുള്ളത്.
ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി ഡല്‍ഹി ക്യാപിറ്റല്‍സ്
22