22
ന്യൂഡല്‍ഹി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. എല്ലാ കേസുകളിലും സിബിഐ അന്വേഷണം നടത്താനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. വിശദമായ വാദം കേട്ടാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ആരോപിച്ചായിരുന്നു മഞ്ജുഷ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനുകൂല വിധിയുണ്ടാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയെയും സമീപിച്ചത്.