കേരള സര്‍വകലാശാലയിലെ പൊലീസ് അതിക്രമം: എഐസിസി അധ്യക്ഷന് കത്തയച്ച് പിണറായി

കേരള സര്‍വകലാശാലയിലെ എസ്എഫ്‌ഐ പ്രതിഷേധത്തിനു നേരെ പൊലീസ് നടത്തിയ അതിക്രമത്തിലും സംഘപരിവാര്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ച് പിണറായി വിജയന്‍
കേരള സര്‍വകലാശാലയിലെ എസ്എഫ്‌ഐ പ്രതിഷേധത്തിനു നേരെ പൊലീസ് നടത്തിയ അതിക്രമത്തിലും സംഘപരിവാര്‍ അജണ്ടകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍വ്വകലാശാലയില്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ച വിഷയത്തില്‍ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ലത്തിച്ചാര്‍ജ് നടത്തിയതെന്നും പെണ്‍കുട്ടികളെ ആണ്‍ പോലീസുകാര്‍ ആക്രമിച്ചുവെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

ബഹുസ്വര സമൂഹത്തെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനായി ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതല്‍ക്കേ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ശ്ലോകങ്ങള്‍ മാത്രം ആലപിക്കുകയെന്ന സമവായം നിലവിലുണ്ടെന്നും, കഴിഞ്ഞ 80 വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന ഈ സമവായം തകര്‍ത്ത് മുഴുവന്‍ വന്ദേമാതരവും നിര്‍ബന്ധപൂര്‍വ്വം ആലപിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് നയിക്കുന്ന സംസ്ഥാന സര്‍ക്കാരും അതേ നിലപാടാണ് സ്വീകരിക്കുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

രമ്യ ഹരിദാസ് വിഷയം പാര്‍ട്ടി അനേഷിക്കുമെന്ന് കെസി വേണുഗോപാല്‍; ‘എന്താണ് നടന്നതെന്ന് വ്യക്തമായി അറിയില്ല

ദേശീയതലത്തില്‍ വിദ്യാര്‍ത്ഥ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും കേന്ദ്ര സര്‍ക്കാരിന്റെയും ഡല്‍ഹി പോലീസിന്റെയും അടിച്ചമര്‍ത്തലുകളെ എതിര്‍ക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തില്‍ ഫാസിസ്റ്റ് ശൈലിയിലാണ് വിദ്യാര്‍ത്ഥികളെ നേരിടുന്നത്. എഐസിസി ആസ്ഥാനത്ത് വന്ദേമാതരം മുഴുവന്‍ പാടിയതില്‍ സോണിയ ഗാന്ധി പോലും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംഘപരിവാറിനെ തൃപ്തിപ്പെടുത്താനാണ് ശ്രമിക്കുന്നത് എന്നും പിണറായി

പാര്‍ക്കിങ് തര്‍ക്കം, പി.വി. അബ്ദുള്‍ വഹാബ് എംപിയുടെ ഡ്രൈവറെയും കുടുംബത്തെയും മര്‍ദിച്ചതായി പരാതി; പ്രതി പിടിയില്‍
സര്‍വകലാശാല നിയമത്തില്‍ യുജിസി ചട്ടങ്ങള്‍ക്കനുസൃതമായി ഭേദഗതി വരുത്താമെന്ന് കോടതിയില്‍ സമ്മതിച്ചതിലൂടെ സര്‍വകലാശാലകളുടെ മേല്‍ ഗവര്‍ണര്‍ക്കുള്ള പൂര്‍ണ്ണ അധീശത്വം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു കൊടുത്തിരിക്കുകയാണെന്നും, സര്‍വകലാശാലകളെ കൈപ്പിടിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാരും സംഘപരിവാറും നടത്തുന്ന ശ്രമങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കീഴടങ്ങിയതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സംഘപരിവാര്‍ പ്രീണന നയങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള പോലീസ് അതിക്രമങ്ങളില്‍ നിന്നും പിന്തിരിയാന്‍ എഐസിസി അധ്യക്ഷന്‍ അടിയന്തരമായി ഇടപെടണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

Scroll to Top