Home Kasaragod ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ എം.പി.എല്‍. ഫുട്‌ബോള്‍ ലീഗ്: സ്റ്റാലിയന്‍സ് എഫ്.സി. ചാമ്പ്യന്മാര്‍

ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ എം.പി.എല്‍. ഫുട്‌ബോള്‍ ലീഗ്: സ്റ്റാലിയന്‍സ് എഫ്.സി. ചാമ്പ്യന്മാര്‍

by KCN CHANNEL
0 comment

ദോഹ: ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമൂഹ ഐക്യത്തിനായി കെഎംസിസി കൊണ്ടുവന്ന ‘നട്ടൊരുമ’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച എം.പി.എല്‍. ഫുട്‌ബോള്‍ ലീഗില്‍ സ്റ്റാലിയന്‍സ് എഫ്.സി. തങ്ങളുടെ അത്യുത്തമ പ്രകടനത്തിലൂടെ ചാമ്പ്യന്‍മാരായി മടങ്ങി. ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ അവര്‍ മാന്‍ഡ്രേക്കേഴ്സ് എഫ്.സി.യെ 3-0ന് തറപറ്റിച്ചു.

ടൂര്‍ണമെന്റിന്റെ ഉത്ഘാടനം ഖത്തര്‍ കെഎംസിസി കാസര്‍ഗോഡ് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാല്‍ നിര്‍വഹിച്ചു. യോഗത്തിന് പഞ്ചായത്ത് സെക്രട്ടറി റഹീം ചൗകി അധ്യക്ഷനായിരുന്നു. റഫീഖ് കെ ബി സ്വാഗതം പറഞ്ഞു.

ചാമ്പ്യന്‍ ട്രോഫി പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ കടവത്ത് സ്റ്റാലിയന്‍സ് എഫ്.സി-ക്കും, റണ്ണേഴ്‌സ് ട്രോഫി വൈസ് പ്രസിഡന്റ് നവാസ് ആസാദ് മാന്‍ഡ്രേക്കേഴ്സ് എഫ്.സി-ക്കും വിതരണം ചെയ്തു.

അല്‍ഫാസ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി, അബ്ദുല്‍ റഹിമാന്‍ എരിയാല്‍ മികച്ച ഗോള്‍കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു.

യുവാക്കളുടെ ശക്തമായ പങ്കാളിത്തം, കൗശലപ്രദര്‍ശനം എന്നിവ ടൂര്‍ണമെന്റിനെ സമൂഹത്തിന് ആവേശത്തിന്റെ നിറം പകരുന്ന ഒരു വേദിയാക്കി മാറ്റിയതായി എല്ലരും അഭിപ്രായപ്പെട്ടു.

ടൂര്‍ണമെന്റിന് ആശംസകള്‍ അറിയിച്ചു:
• സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര
• ജില്ലാ സെക്രട്ടറി ഷാനിഫ് പൈക
• മണ്ഡലം ജനറല്‍ സെക്രട്ടറി ഷഫീക് ചെങ്കള
• മണ്ഡലം വൈസ് പ്രസിഡന്റ് ജാഫര്‍ കല്ലങ്ങാടി
• റഹീം ഗ്രീന്‍ലാന്‍ഡ്, ബഷീര്‍ മജല്‍, അഷ്റഫ് മഠത്തില്‍, അക്ബര്‍ കവത്, മാഹിന്‍ ബ്ലാര്‍കോഡ്, സിനാന്‍ ചൗകി, സിദ്ദിഖ് പടിഞ്ഞാര്‍, റഹീം ബല്ലൂര്‍ , അജ്മല്‍ റോഷന്‍, എന്നിവരും ചടങ്ങുകളില്‍ പങ്കെടുത്തു.

You may also like

Leave a Comment