പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ നിയമപരമായ നടപടികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്നും ആവശ്യമുന്നയിച്ചു.
മലപ്പുറം: ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തില്‍ മുസ്ലിം യൂത്ത് ലീഗ്. അടിസ്ഥാന വികസനത്തിന് പുതിയ ജില്ലകള്‍ രൂപീകരിക്കണമെന്ന് യൂത്ത് ലീഗ് പ്രമേയം പാസാക്കി. മലപ്പുറം ജില്ലാ സമ്മേളനത്തിലാണ് യൂത്ത് ലീഗിന്റെ പ്രമേയം. ജനസംഖ്യ, വിസ്തൃതി, വികസന മുന്‍ഗണനകള്‍ പ്രാദേശിക സവിശേഷതകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ജില്ലകളുടെ പുനഃസംഘടന അനിവാര്യമാണെന്നും ജില്ലാ വിഭജനം സംബന്ധിച്ച സാധ്യത പഠനത്തിന് ഉന്നതാധികാര സമിതിയെ സര്‍ക്കാര്‍ നിയോഗിക്കണമെന്നും യൂത്ത് ലീ?ഗ് ആവശ്യപ്പെട്ടു. പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ നിയമപരമായ നടപടികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്നും ആവശ്യമുന്നയിച്ചു.
മലപ്പുറം രണ്ട് ജില്ലയാക്കണം’; ആവശ്യത്തില്‍ ഉറച്ച് യൂത്ത് ലീഗ്, പ്രമേയം പാസാക്കി




