കാസര്‍കോട്: കാസര്‍കോടിന്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ട്, നഗരത്തിന്റെ ഭാവി വികസനത്തിന് പ്രാധാന്യമുള്ള വിവിധ വികസന ആശയങ്ങള്‍ ഉള്‍പ്പെടുത്തി കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി തയ്യാറാക്കിയ ”വിഷന്‍ കാസര്‍കോട് 2026” എന്ന ആശയരേഖ കല്ലട്ര മാഹിന്‍ എം.എല്‍.എക്ക് കൈമാറി.
നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, ഗതാഗത സംവിധാനം, റോഡുകള്‍, ടൂറിസം, പാര്‍ക്കുകള്‍, വ്യാപാര-വാണിജ്യ വികസനം, വിദ്യാഭ്യാസം തുടങ്ങി കാസര്‍കോട് നഗരത്തിന്റെ സമഗ്ര പുരോഗതിക്ക് ആവശ്യമായ വിവിധ മേഖലകളെ പരിഗണിച്ചുകൊണ്ടുള്ള നിര്‍ദേശങ്ങളാണ് ‘ വിഷന്‍ കാസര്‍കോട്” എന്ന ആശയം മുന്നോട്ടു വെക്കുന്നത്. മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി അനസ് കണ്ടത്തില്‍, ട്രഷറര്‍ സഫ്വാന്‍ അണങ്കൂര്‍, ഭാരവാഹികളായ നിയാസ് ചേരങ്കൈ, സമീന മുജീബ്, താജു ബെല്‍ക്കാട്, ഷാക്കിര്‍ ബെദിര എന്നിവരുടെ നേതൃത്വത്തില്‍ കാസര്‍കോട് എം.എല്‍.എയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ വെച്ച് ”വിഷന്‍ കാസര്‍കോട്” എം.എല്‍.എക്ക് കൈമാറി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം, ഇഖ്ബാല്‍ ചൂരി, കെ.എം ബഷീര്‍, ഹമീദ് ബെദിര, ആര്‍ ഗംഗാധരന്‍, റഹ്‌മാന്‍ തൊട്ടാന്‍, മന്‍സൂര്‍ മല്ലം തുടങ്ങിയവര്‍ സംബന്ധിച്ചു.




