മുള്ളേരിയ : തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന് ബി എം എസ് മുള്ളേരിയ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ചുമട്ടു തൊഴിലാളികള്‍ അടക്കമുള്ള തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വര്ഷങ്ങളോളം തടഞ്ഞു വെക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. സര്‍ക്കാരിന്റെയും, ക്ഷേമ ബോര്‍ഡ് ഉദ്യോഗസ്ഥരുടെയും തൊഴിലാളി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആനുകൂല്യങ്ങള്‍ ഉടനടി ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സമിതി അംഗം ടി. കൃഷ്ണന്‍ കേളോത്ത് സമ്മേളനം ഉല്‍ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ആനന്ദ സി എച്ച് അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഭാസ്‌കരന്‍ പൊയിനാച്ചി, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ എം കെ രാഘവന്‍, ഭാര്‍ഗവി പാണ്ടികാസറഗോഡ് മേഖല സെക്രട്ടറി ബാബുമോന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. മേഖല സെക്രട്ടറി സദാശിവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും രാമകൃഷ്ണ പൊടിപ്പള്ള സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് ലീലാകൃഷ്ണന്‍ സംഘടന തിരഞ്ഞെടുപ്പും സമാരോപ് പ്രഭാഷണവും നിര്‍വഹിച്ചു. സദാശിവാ സ്വാഗതവും, പ്രകാശന്‍ മുളിയാര്‍ നന്ദിയും പറഞ്ഞു. പ്രസിഡന്റ്. എം കെ രാഘവന്‍, സെക്രട്ടറി ആനന്ദ. സി. എച്ച്. ട്രഷറര്‍ വിനോദ് സി എച്ച്.
തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഉടനടി വിതരണം ചെയ്യുക ;ബി എം എസ്




