മഞ്ചേശ്വരം: മഴക്കാലം തുടങ്ങിയാല്‍ റോഡുകളെല്ലാം തകരും. ഇത് ഒരു സാധാരണ കാര്യമാണ്, പക്ഷേ മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ കുഞ്ചത്തൂരിലെ യതീന്‍ഖാന റോഡ് വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ എല്ലാ വര്‍ഷവും മഴ പെയ്താല്‍ പോലും കുഴികളില്‍ വീണ് ചെളിയില്‍ നീന്തേണ്ട അവസ്ഥയാണ്. ഈ പ്രാവശ്യം മഴ കൂടുതല്‍ പെയ്തതിനാല്‍ റോഡ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. റോഡില്‍ വലിയ കുഴികള്‍ രൂപപ്പെടുകയും റോഡ് പൂര്‍ണമായും ചെളിക്കുളമാവുകയും വാഹനയാത്രക്കാര്‍ കയറി ഇറങ്ങുകയും ചെയ്യുന്ന സാഹചര്യമുണ്ട്.
ആറുവര്‍ഷമായി ഈ റോഡ് നന്നാക്കാത്തതിനാല്‍ ഡ്രെയിനേജ് സംവിധാനമില്ലാത്തതിനാല്‍ മഴവെള്ളവും മലിനജലവും റോഡില്‍ ഒഴുകുകയാണ്. ഈ റോഡില്‍ വാഹനങ്ങള്‍ ചെളിയില്‍ തെന്നി വീഴുന്ന സംഭവങ്ങളും ഏറെയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
സന്നഡ്ക, മഹാലിംഗേശ്വര, പാവൂര്‍, കേതമ്പടി തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണ് ഈ റോഡ്. യതീന്‍ഖാന, മസ്ജിദ്, ദൈവസ്ഥാനം, പള്ളി, സ്‌കൂള്‍, മദ്രസകള്‍ എന്നിവകല്‍കും ഇതുവഴി പോകണം.
സ്‌കൂള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കുഴികള്‍ നിറഞ്ഞ ഈ ചെളി നിറഞ്ഞ റോഡില്‍ കാല്‍ വഴുതി വീഴുന്നു. വിദ്യാര്‍ഥികള്‍, വയോധികര്‍, ഗര്‍ഭിണികള്‍, സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ ഏറെ ബുദ്ധിമുട്ടിലാണ്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്വന്തം ചെലവില്‍ ഈ റോഡിലെ കുഴികള്‍ മൂടുന്നുണ്ടെങ്കിലും പഞ്ചായത്ത് അധികൃതരോ ബന്ധപ്പെട്ട ജനപ്രതിനിധികളോ വാര്‍ഡിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും നാട്ടുകാരും ആരോപിച്ചു. ഈ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തി ഇവിടുത്തെ ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കണമെണന്‍ നടുക്കാരുടേ ആവശ്യം.
തകര്‍ന്നു തരിപ്പണമായി കുഞ്ചത്തൂര്‍ യതീംഖാന റോഡ് : നടുക്കര്‍ ദുരിതത്തില്‍
98