കാഞ്ഞങ്ങാട്:ഓട്ടോമൊബൈല്‍ സെയില്‍സ് മേഖലയില്‍ ദീര്‍ഘകാലത്തെ പരിചയമുള്ള കാഞ്ഞങ്ങാട് സ്വദേശി ടി. വി.രാജേഷ് ബാബു രചിച്ച ഓട്ടോ മൊബൈല്‍ സെയില്‍സ് കൈകാര്യം ചെയ്യുന്ന മലയാളത്തിലെ ആദ്യ പുസ്തകമായ ‘ഓട്ടോമൊബൈല്‍ സെയില്‍സിലെ ഡീല്‍ മേക്കര്‍ ‘ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായ ‘ഡീല്‍ മേക്കര്‍ ഇന്‍ ഓട്ടോമൊബൈല്‍ സെയില്‍സ് ‘എന്ന പുസ്തകം കാഞ്ഞങ്ങാട്, പുതിയകോട്ടയിലെ ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രകാശനം ചെയ്തു .
നാര്‍കോട്ടിക് സെല്‍ & ജന്‍ഡര്‍ ജെസ്റ്റിസ് ഡി. വൈ. എസ്. പി യായ ഡോ : വി. ബാലകൃഷ്ണന്‍ പുസ്തക പ്രകാശനം നിര്‍വഹിച്ചു . സ്വാമി നിത്യാനന്ദ പോളി ടെക്നിക്ക് കോളേജ് റിട്ടയെര്‍ഡ് പ്രിന്‍സിപ്പല്‍ എം.ജയകൃഷ്ണന്‍ ആദ്യ പുസ്തകം ഏറ്റു വാങ്ങി. രാജേഷിന്റെ ഈ പുസ്തകം അക്കാദമിക് തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും വരും തലമുറയ്ക്ക് പഠനവിഷയമാക്കേണ്ട ത്തിലേക്കായി രാജേഷ് നല്‍കിയ നല്ല ഒരു സംഭാവനയാണിതെന്നും അദ്ദേഹം പറഞ്ഞു.
നാഷണല്‍ കോഡിനേറ്റര്‍ ജെ. സി. ഐ ഇന്ത്യ ബിസിനസ് കോച്ച് വി.കെ.സജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. കണ്ണൂരിലെ കൈരളി ബുക്‌സാണ് പ്രസാധകര്‍.
ഓട്ടോമൊബൈല്‍ സെയില്‍സ് മേഖലയില്‍ ദീര്‍ഘ കാല പ്രവര്‍ത്തി പരിചയമുള്ള കെ. എം രാധാകൃഷ്ണന്‍ പുസ്തക പരിചയം നടത്തി.
പ്രമോദ് ഒടയഞ്ചാലാണ് കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. കൈരളി ബൂക്‌സിന്റെ മാനേജിങ് ഡയറക്ടര്‍ ഒ.അശോക് കുമാര്‍, സിനിമ താരം സുനില്‍ സൂര്യ,സിനിമ, സീരിയല്‍ താരം കലാഭവന്‍ നന്ദന, കാഞ്ഞങ്ങാട് പ്രസ്സ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ, ചാര്‍ട്ടേഡ് ഇലക്ട്രിക്കല്‍ എഞ്ചിനീയറും, എഴുത്തുകാരനുമായ സുഹാസ് കൃഷ്ണന്‍, കേരള കൗമുദി പരസ്യ വിഭാഗം അസിസ്റ്റന്റ് മാനേജര്‍ സി. കെ.കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ടി.വി. രാജേഷ് ബാബു മറുപടി പ്രസംഗം നടത്തി.സംഗീത സംവിധായകന്‍ പ്രേംനാഥ് ഫിലിപ്പ് സ്വാഗതവും സിനിമാ താരവും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ സുമേഷ് നാരായണന്‍ നന്ദിയും പറഞ്ഞു. ഓട്ടോമൊബൈല്‍ സെയില്‍സ് മേഖലയില്‍ നിന്നും മലയാളഭാഷയില്‍ രചിച്ച ഒരു പുസ്തകം ഇംഗ്ലീഷ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതും ഇത് ആദ്യമായിട്ടാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ വളരെ പ്രധാനപ്പെട്ട 14 ഓളം പുരസ്‌കാരങ്ങള്‍ മലയാള പതിപ്പിന് ലഭിച്ചിട്ടുണ്ട്.ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു.




