കുവൈത്ത് : കഴിഞ്ഞ ആഴ്ച്ച കുവൈറ്റില്‍ വെച്ചു മരണപെട്ട കാസറഗോഡ് ജില്ലാ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗവും, മുന്‍ കേന്ദ്ര വൈസ് പ്രസിഡന്റ്‌റുമായ ഹാരിസ് മുട്ടുന്തലയുടെ അനുസ്മരണം സംഘടിപ്പിച്ചു.
തന്റെ നിലപാടിലുറച്ചു കൊണ്ട് സംഘടയ്ക്കും സമൂഹത്തിനും വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച നേതാവായിരുന്നു അദ്ദേഹമെന്ന് യോഗം അനുസ്മരിച്ചു.
മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് കോര്‍പറേറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍, പ്രസിഡന്റ് സി.എച് മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചെയര്‍മാന്‍ ഖലീല്‍ അടൂര്‍ ഉല്‍ഘാടനം ചെയ്തു.
KEA പാട്രണ്‍ സലാം കളനാട്, വിവിധ സംഘടനകളെ പ്രതിനിധികരിച്ചുകൊണ്ട് KIG സെക്രട്ടറി ഫിറോസ് ഹമീദ്, KKMA പ്രസിഡന്റ് റഫീഖ് ഉസ്മാന്‍, KMCC ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂര്‍, OICC ജില്ലാ പ്രസിഡന്റ് സുരേന്ദ്രന്‍ മുങ്ങത്ത്, കാഞ്ഞങ്ങാട് സാധു പ്രസിഡന്റ് ശംസുദ്ധീന്‍ ബദരിയ, രാമകൃഷ്ണന്‍ കള്ളാര്‍, മുനീര്‍ കുണിയ, ഹസ്സന്‍ ബല്ല , ജലീല്‍ ആരിക്കാടി, നവാസ് പള്ളിക്കാല്‍, സിദ്ദിഖ് ശര്‍ക്കി, തുടങ്ങിയവര്‍ അനുസ്മരിച്ചു സംസാരിച്ചു.
ഓര്‍ഗനൈസിങ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട് സ്വാഗതവും, ട്രഷറര്‍ ശ്രീനിവാസന്‍ എം.വി നന്ദിയും പറഞ്ഞു.




