യൂത്ത് ലീഗ് ജില്ലാ സമ്മേളനംമൊഗ്രാല്‍ പുത്തൂരില്‍ കൈറ്റ് ഫെസ്റ്റും സോക്കര്‍ ഫെസ്റ്റും സംഘടിപ്പിക്കും

മൊഗ്രാല്‍ പുത്തൂര്‍ :അനീതിയുടെ കാലത്തിനു യുവതയുടെ തിരുത്ത് എന്ന പ്രമേയത്തില്‍ നടത്തപ്പെടുന്ന കാസര്‍ഗോഡ് മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കൈറ്റ് ഫെസ്റ്റും, സോക്കര്‍ ഫെസ്റ്റും സംഘടിപ്പിക്കും, കൈറ്റ് ഫെസ്റ്റ് സെപ്റ്റംബര്‍ 13 ന് വൈകുന്നേരം പടിഞ്ഞാറില്‍ വെച്ച് നടക്കും,
നേതൃയോഗത്തില്‍ യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശിഹാബ് കെ ജെ അധ്യക്ഷത വഹിച്ചു ,
യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് മൂസ ബാസിത്ത്, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ അഡ്വ : ഇബ്രാഹിം സാബിത്, ജുനൈദ് കമ്പാര്‍, അനീസ് ചൗക്കി, അറഫാത്ത് കമ്പാര്‍, കെ എം ഇര്‍ഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു ,

Scroll to Top