Home Kerala കെ വസുകിയുടെ പുതിയ നിയമനത്തില്‍ കടുപ്പിച്ച് കേന്ദ്രം, കേരളത്തിന് താക്കിത്; ‘കേന്ദ്ര വിഷയങ്ങളില്‍ കൈകടത്തരുത്’

കെ വസുകിയുടെ പുതിയ നിയമനത്തില്‍ കടുപ്പിച്ച് കേന്ദ്രം, കേരളത്തിന് താക്കിത്; ‘കേന്ദ്ര വിഷയങ്ങളില്‍ കൈകടത്തരുത്’

by KCN CHANNEL
0 comment

ദില്ലി: വിദേശ സഹകരണത്തിന് കേരളം ഉദ്യോഗസ്ഥയെ നിയമിച്ചതിനെതിരെ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര വിഷയം ആണെന്ന് ചൂണ്ടികാട്ടിയ വിദേശകാര്യ മന്ത്രാലയം, കെ വസുകി ഐ എ എസിന്റെ പുതിയ നിയമനത്തില്‍ കേരളത്തിന് താക്കീതും നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വിഷയങ്ങളില്‍ കൈകടത്തരുതെന്ന താക്കീതാണ് കേരളത്തിന് വിദേശകാര്യ മന്ത്രാലയം നല്‍കിയിരിക്കുന്നത്.
വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര വിഷയം ആണെന്നും വിദേശകാര്യ വക്താവ് ചൂണ്ടികാട്ടി. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന ലിസ്റ്റിലും കണ്‍കറന്റ് ലിസ്റ്റിലുമുള്ളതല്ലെന്നും കേരളത്തെ ഓര്‍മ്മിച്ചു. ഭരണഘടനാപരമായ അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കടന്നുകയറരുതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

You may also like

Leave a Comment