സലാം മാഷിന് സ്‌നേഹാദരം നല്‍കി

ബോവിക്കാനം:- ഇരിയണ്ണി ഗവണ്‍മെന്റ് ഹൈസ്‌കൂളിനെ ജില്ലയിലെ മികച്ച ഹൈസ്‌കൂളായി മാറ്റുന്നതിന് നേതൃത്വം നല്‍കിയ പ്രധാനാധ്യാപകന്‍ എ എം അബ്ദുള്‍ സലാം മാഷിന് അധ്യാപക ദിനത്തിന്റെ ഭാഗമായി മധു വാഹിനി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളില്‍ വെച്ച് ആദരിച്ചു. സ്‌കൂളിലെ മുഴുവന്‍ അധ്യാപകരും അനധ്യാപകരും കുട്ടികളും പങ്കെടുത്ത ചടങ്ങ് എന്തുകൊണ്ടും വേറിട്ടതും അവിസ്മരണീയവുമായി. കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം ഒ വത്സല ഉദ്ഘാടനം നിര്‍വഹിച്ച് സലാം മാഷെ മെമന്റോ നല്‍കിയും പൊന്നാടയണിയിച്ചും ഊഷ്മളമാക്കി. അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡണ്ട് രാഘവന്‍ ബെള്ളിപ്പാടി സലാം മാഷിന് പഴങ്ങളും ഫലങ്ങളും കാഴ്ച വെച്ചു.എല്ലാ അധ്യാപകര്‍ക്കും ചുവന്ന മഷിയുള്ള ബോള്‍പെന്നും കുട്ടികള്‍ക്ക് പാല്‍പ്പായസവും വിതരണം ചെയ്തു.മുന്‍ പി ടി എ പ്രസിഡന്റ് പി ചെറിയോന്‍, എസ് ആര്‍ ജി കണ്‍വീനര്‍ മിനീഷ് ബാബു, ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് സി കെ ബാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി കെ ജയചന്ദ്രന്‍,എം കെ പ്രസന്ന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.രാഘവന്‍ ബെള്ളിപ്പാടി അദ്ധ്യക്ഷത വഹിച്ചു. എ എം അബ്ദുള്‍ സലാം മാഷ് പ്രതി സ്പന്ദനം നടത്തി.അനു മുകുന്ദന്‍ സ്വാഗതവും സരിത ടീച്ചര്‍ നന്ദിയും പറഞ്ഞു.

Scroll to Top