ചൗക്കി കുന്നില്‍ ഗ്രീന്‍സ്റ്റാറിന്റെ പ്രവര്‍ത്തനം മാതൃകപരം :യഹ്യ തളങ്കര

കാസര്‍ഗോഡ് :
ചൗക്കി പ്രദേശത്തിന്റെ കലാ സാമൂഹിക, സാംസ്‌കാരിക, കായിക, മേഖലകളില്‍ ഗ്രീന്‍സ്റ്റാര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിനന്ദനാര്‍ഹമാണെന്ന് ദുബൈ കെ എം സി സി സംസ്ഥാന ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര അഭിപ്രായപ്പെട്ടു,
മൊഗ്രാല്‍ പുത്തുറിലെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന ഗ്രീന്‍സ്റ്റാറിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്, കായിക രംഗത്തെ പ്രോത്സാഹനങ്ങളിലൂടെയും വിദ്യാഭ്യാസപരമായ പ്രവര്‍ത്തനങ്ങളിലൂടെയും കലാ-സാംസ്‌കാരിക പരിപാടികളിലൂടെയും , സാമൂഹിക സേവനങ്ങളിലൂടെയും സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്താണ് ഗ്രീന്‍സ്റ്റാര്‍ മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു, ചൗക്കി കുന്നില്‍ ഗ്രീന്‍സ്റ്റാറിന്റെ ഇരുപത്തി അഞ്ചാം വാര്‍ഷിക പരിപാടിയുടെ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം,
ഗ്രീന്‍സ്റ്റാര്‍ ക്ലബ് ജനറല്‍ സെക്രട്ടറി മൂസാ ബാസിത്ത് അധ്യക്ഷത വഹിച്ചു, എരിയാല്‍ മുഹമ്മദ് കുഞ്ഞി, സത്താര്‍ ചൗക്കി,സാബിത്ത് ചൗക്കി, ഹബീബ് മൂപ്പ, ശിഹാബ് അര്‍ജാല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു,

Scroll to Top