28
സര്‍ക്കാര്‍ ഇനിയെങ്കിലും കനിയണം; കാക്കിയിടാമെന്ന വനിതാ സിപിഒമാരുടെ മോഹം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന വനിതാ സിവില്‍ പോലീസ് ഉദ്യോഗാര്‍ഥികളുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്ന് അവസാനിക്കും. നിലവില്‍ 964 പേര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ 30% പേര്‍?ക്ക് മാത്രമാണ് നിയമനം ലഭിച്ചത് കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ 45 പേര്‍ക്ക് നിയമന ശിപാര്‍ശ ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20 നാണ് 964 പേരുള്‍പ്പെട്ട വനിതാ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ലിസ്റ്റിന്റെ കാലാവധി അവസാനിക്കും മുമ്പ് പരമാവധി നിയമനം നടത്തണമെന്നണ് സമരക്കാരുടെ ആവശ്യം.