പി ടി എച്ച് പാലിയേറ്റിവ് കെയര്‍ ഹോസ്പിറ്റല്‍ പ്രഖ്യാപനം നടത്തി

കാസര്‍ഗോഡ് : പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റിവ് കെയര്‍ കാസര്‍ഗോഡ് യൂണിറ്റ് നിര്‍മ്മിക്കുന്ന പാലിയേറ്റിവ് കെയര്‍ ഹോസ്പിറ്റലിന്റെ പ്രഖ്യാപനം സാമൂഹ്യ നീതി വകുപ്പ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍ നിര്‍വഹിച്ചു, പാലിയേറ്റിവ് കെയര്‍ മേഖലയില്‍ പി ടി എച്ച് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, പി ടി എച്ച് കാസര്‍ഗോഡ് ഓഫിസില്‍ വെച്ച് നടന്ന ചടങ്ങില്‍ പി ടി എച്ച് ചെയര്‍മാന്‍ പി എം മുനീര്‍ ഹാജി അധ്യക്ഷത വഹിച്ചു, ജനറല്‍ കണ്‍വീനര്‍ മൊയ്തീന്‍ കൊല്ലംമ്പാടി സ്വാഗതം പറഞ്ഞു, കല്ലട്ര മാഹിന്‍ എം എല്‍ എ,മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ കെ ഇ എ ബക്കര്‍,എ എം കടവത്ത്, എ ബി ഷാഫി, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട്, ജനറല്‍ സെക്രട്ടറി ടി എം ഇക്ബാല്‍, ട്രഷറര്‍ കെ ബി കുഞ്ഞാമു ഹാജി, കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, കാസര്‍ഗോഡ് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സന്‍ ഷാഹിന സലീം, യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍ അടക്കമുള്ള യൂത്ത് ലീഗ് നേതാക്കള്‍, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍, മുസ്ലിം ലീഗ് അനുബന്ധ പോഷക സംഘടനകളുടെ ജില്ലാ – മണ്ഡലം നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു,

ഫോട്ടോ അടിക്കുറിപ്പ് : പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റിവ് കെയര്‍ കാസര്‍ഗോഡ് യൂണിറ്റ് നിര്‍മ്മിക്കുന്ന പാലിയേറ്റിവ് കെയര്‍ ഹോസ്പിറ്റലിന്റെ പ്രഖ്യാപനം സാമൂഹ്യ നീതി വകുപ്പ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍ നിര്‍വഹിക്കുന്നു

Scroll to Top