ശബരിമല സ്വര്‍ണക്കൊള്ള കേസ് ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് സ്വീകരണം; പോറ്റി എത്തിയത് ശ്രീറാംപുര അയ്യപ്പക്ഷേത്രത്തില്‍, മാലയിട്ട് സ്വീകരിച്ചു

മുന്‍പ് ഈ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഉണ്ണിക്കൃഷ്ണന്‍ പോറ്റി. കൂടെയുള്ളവര്‍ മാലയിട്ടാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ സ്വീകരിച്ചത്.
ബെം?ഗളൂരു: ശബരിമല സ്വര്‍ണക്കൊള്ള കേസ് ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ബെം?ഗളൂരിലെ ക്ഷേത്രത്തില്‍ സ്വീകരണം. ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലാണ് പോറ്റി എത്തിയത്. മുന്‍പ് ഈ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഉണ്ണിക്കൃഷ്ണന്‍ പോറ്റി. കൂടെയുള്ളവര്‍ മാലയിട്ടാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ സ്വീകരിച്ചത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് കിട്ടിയതോടെയാണ് പോറ്റി ക്ഷേത്രത്തിലെത്തിയത്. പൂജാകര്‍മ്മങ്ങളില്‍ പങ്കെടുക്കാനാണ് 20 ദിവസത്തെ ഇളവ് അനുവദിച്ചത്.

അതേ സമയം, സ്വീകരണവുമായി ക്ഷേത്രത്തിന് ബന്ധമില്ലെന്നാണ് ഭാരവാഹികളുടെ പ്രതികരണം. പ്രതികരിക്കാന്‍ ഇല്ലെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയും വ്യക്തമാക്കി. രമേഷ് റാവുവിന്റെ നേതൃത്വത്തില്‍ ആണ് സ്വീകരണം നല്‍കിയത്. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടാന്‍ സഹായിച്ചത് രമേഷ് റാവു ആണ്. ശബരിമലയില്‍ നിന്ന് ദ്വാരപാളികളും വാതില്‍പാളിയും ഏറ്റുവാങ്ങിയത് രമേഷ് റാവുവിന്റെ നേതൃത്വത്തില്‍ ആയിരുന്നു. രമേശിന്റെ വീട്ടില്‍ പൂജ നടത്താന്‍ എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കാണിച്ചാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ജാമ്യത്തില്‍ ഇളവ് തേടിയത്.

Scroll to Top